• HOME
  • »
  • NEWS
  • »
  • film
  • »
  • പൃഥ്വിരാജിന്റെ ഫോട്ടോ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നെന്ന് പ്രേക്ഷകൻ, സത്യം എന്ന് സമ്മതിച്ച് പൃഥ്വിയും!

പൃഥ്വിരാജിന്റെ ഫോട്ടോ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നെന്ന് പ്രേക്ഷകൻ, സത്യം എന്ന് സമ്മതിച്ച് പൃഥ്വിയും!

സംഭവം വൈറൽ ആയി എന്ന് പറയണ്ടല്ലോ

പൃഥ്വിരാജ്

പൃഥ്വിരാജ്

  • Share this:
    അടുത്തിടെയായി പ്രേക്ഷകരുടെ പ്രതികരണങ്ങൾക്കും ട്രോളുകൾക്കും പൃഥ്വിരാജ് മറുപടി കൊടുത്ത് തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ വരുന്നത് ഫിലിം അവാർഡ് വേദിയിലെ മമ്മൂട്ടിയുടെ സ്റ്റൈലൻ ലുക്ക് കണ്ട് ഒരു പ്രേക്ഷകൻ ഇട്ട ട്വീറ്റും അതിനു പൃഥ്വി കൊടുത്ത മറുപടിയുമാണ്. പ്രായത്തെ വെല്ലുവിളിച്ചുള്ള മമ്മൂട്ടിയുടെ ലുക് എപ്പോഴും പ്രേക്ഷകരുടെ ഇഷ്ടവിഷയമാണ്. പ്രേക്ഷകന്റെ ട്വീറ്റ് ഇങ്ങനെ. "രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോൾ ആണ് ചേട്ടൻ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്." മനോജ് എന്ന പ്രേക്ഷകന് പറയാനുള്ളത് ഇതാണ്. എന്നാൽ സംഗതി "സത്യം" എന്ന് പൃഥ്വിയും സമ്മതിക്കുന്നു. സംഭവം വൈറൽ ആയി എന്ന് പറയണ്ടല്ലോ.



    പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ മാർച്ച് 28ന് തിയേറ്ററുകളിലെത്തുകയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തു വന്നിരുന്നു. മോഹൻലാലിന്റെ അവതരണ‌‌ത്തോടെയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ഉദ്യോഗജനകമായ രംഗങ്ങൾ ഒരു പൊളിറ്റിക്കൽ ത്രില്ലറ്റിന്റെ എല്ലാവിധ ചേരുവകളോടെയുമാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി ഖദറണിഞ്ഞാണ് മോഹന്‍ലാല്‍ എത്തുന്നത്.

    ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്.

    First published: