നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • എന്റെ അഭിമുഖം കാണുമ്പോൾ എനിക്ക് തന്നെ ബോറടിക്കും: പൃഥ്വിരാജ്

  എന്റെ അഭിമുഖം കാണുമ്പോൾ എനിക്ക് തന്നെ ബോറടിക്കും: പൃഥ്വിരാജ്

  Prithviraj says he gets bored after watching his own interviews | ഭാര്യ സുപ്രിയ മണ്ടിയല്ലെന്നും പൃഥ്വി

  പൃഥ്വിരാജ്

  പൃഥ്വിരാജ്

  • Share this:
   തിയേറ്റർ നിറഞ്ഞോടുന്ന ഡ്രൈവിംഗ് ലൈസൻസിന് ശേഷം മൂന്ന് മാസത്തെ നീണ്ട ഇടവേളയിലാണ് പൃഥ്വിരാജ് സുകുമാരൻ. ഭർത്താവ് വീട്ടിൽ മൂന്നുമാസക്കാലം ഉള്ളതിന്റെ സന്തോഷത്തിലാണ് ഭാര്യ സുപ്രിയ, അച്ഛനൊപ്പം സമയം ചിലവിടാനുള്ള ത്രില്ലിൽ അല്ലി എന്ന അലംകൃതയും. എന്നാൽ ഇത് അവർക്ക് വേണ്ടിയല്ല എന്ന് വീട്ടുകാർക്കറിയാം എന്ന് പൃഥ്വി തന്നെ സമ്മതിക്കുന്നു. അങ്ങനെ ചിന്തിക്കാൻ ഭാര്യ സുപ്രിയ അത്ര മണ്ടിയല്ലെന്നും പൃഥ്വി പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്.

   വെറുതെ വീട്ടിലിരിക്കുന്നതല്ല. ബ്ലെസി ചിത്രം ആടുജീവിതത്തിനായി ശരീരം പാകപ്പെടുത്താനുള്ള അവധിയാണിത്. പോകുന്നതിനു മുൻപ് 'അയ്യപ്പനും കോശിയും' ചിത്രവും പൂർത്തീകരിച്ചിരുന്നു.

   എന്നാൽ പൃഥ്വിയുടെ അഭിമുഖങ്ങൾ പല ആൾക്കാരും പൃഥ്വി പറയുന്ന കാര്യങ്ങൾ കേൾക്കാനും പ്രചോദനം ഉൾക്കൊള്ളാനും വേണ്ടി മാത്രം കാണുന്നവരുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് പൃഥ്വിക്ക് പറയാനുള്ളത് ഇതാണ്.

   ഞാൻ എന്റെ ഇന്റർവ്യൂസിൽ എല്ലാം ഒരേ കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ആരെങ്കിലും അത് കണ്ട് പോസിറ്റീവ് എനർജി കിട്ടിയെന്നു പറഞ്ഞാൽ അത് തന്റെ നേട്ടമായി കാണുമെന്നും പൃഥ്വി പറയുന്നു. ഇതുവരെ ലഭിച്ച അവാർഡുകളേക്കാൾ വലുതാണത്. പക്ഷെ അതിനായി താൻ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല എന്നും സ്വാഭാവികമായി വരുന്ന കാര്യങ്ങളാണ് പറയുന്നതെന്നും പൃഥ്വി വ്യക്തമാക്കുന്നു.

   Published by:meera
   First published:
   )}