പിറന്നാളിന് 'പിത്യു'ന്റെ പടമുള്ള കേക്ക് വേണം; കടുത്ത ആരാധികയുടെ പിറന്നാൾ വീഡിയോ പങ്കിട്ട് പൃഥ്വിരാജ്

Prithviraj shares the video of his little fan and her strange demand for a birthday cake | കുഞ്ഞാരാധികയുടെ പിറന്നാളിന് പൃഥ്വിരാജിന്റെ പടമുള്ള കേക്ക്. വീഡിയോ പങ്കിട്ട് പൃഥ്വി

News18 Malayalam | news18-malayalam
Updated: June 11, 2020, 11:18 AM IST
പിറന്നാളിന് 'പിത്യു'ന്റെ പടമുള്ള കേക്ക് വേണം; കടുത്ത ആരാധികയുടെ പിറന്നാൾ വീഡിയോ പങ്കിട്ട് പൃഥ്വിരാജ്
പൃഥ്വിരാജിന്റെ ആരാധിക ആമിയും പിറന്നാൾ കേക്കും
  • Share this:
മൂന്നു വയസ്സുകാരിയാണ് ആമി. പിറന്നാളിന് ഒരാവശ്യം മാത്രം; 'പിത്യു'ന്റെ പടമുള്ള കേക്ക് വേണം. ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകാൻ ഉദ്ദേശമില്ല ആമിക്ക്. പൃഥ്വിരാജിന്റെ കുഞ്ഞാരാധികയാണ് ആമി. രാജീവ് മേനോന്റെ മകൾ.

Also read: അച്ഛനറിഞ്ഞിരുന്നോ മകൾ ഭാവിയിൽ മലയാള സിനിമയുടെ മുഖമാവുമെന്ന്? ഈ ചിത്രത്തിലെ കുരുന്നു സഹോദരങ്ങളെ മനസ്സിലായോ?

അമ്മയുടെ കയ്യിൽ ഇരുന്ന് കൊണ്ട് കേക്കിൽ പൃഥ്വിരാജിന്റെ പടം വേണമെന്ന് ആവശ്യപ്പെടുന്ന ആമിയും അത് നിറവേറ്റിക്കൊടുക്കുന്ന അച്ഛനുമാണ് വീഡിയോയിൽ. കേക്കിൽ പൃഥ്വിയുടെ ചിത്രം കണ്ടതും, അതുവരെ സംഗതി കിട്ടുമോ ഇല്ലയോ എന്ന് കൺഫ്യൂഷനിൽ ആയിരുന്ന ആമിയുടെ മുഖം തിളങ്ങി.

ഇത്രെയും ചെറുപ്രായത്തിലേ ഒരാളുടെ ജീവിതത്തിൽ പ്രാധാന്യം ലഭിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്ന് പറഞ്ഞു പൃഥ്വിരാജ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് ആമിക്ക് പിറന്നാൾ ആശംസിക്കുകയാണ്. ഭാര്യ സുപ്രിയ മേനോനും കുഞ്ഞു ആമിയുടെ കുസൃതിത്തരം ആസ്വദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് പോസ്റ്റ് ചെയ്ത വീഡിയോ ഇതാ.


First published: June 11, 2020, 11:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading