'എന്തിന് പേടിക്കണം? ഞാൻ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്'; പൃഥ്വിരാജ്

Prithviraj speaks about his academic qualification in a valedictory function | പഠനം വഴിയിൽ ഉപേക്ഷിച്ചു വന്ന പൃഥ്വിയെയാണ് മലയാളി പ്രേക്ഷകർ നന്ദനത്തിൽ കണ്ടത്

news18india
Updated: July 22, 2019, 12:08 PM IST
'എന്തിന് പേടിക്കണം? ഞാൻ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്'; പൃഥ്വിരാജ്
പൃഥ്വിരാജ്
  • Share this:
മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രത്തിന്റെ സംവിധായകൻ. 50 കോടി ക്ലബ് സ്വന്തമായുള്ള മലയാളത്തിലെ ഏക നടനും, നിർമ്മാതാവും, സംവിധായകനും. എവിടെയും ധൈര്യത്തിൽ നല്ല രീതിയിൽ ഇംഗ്ലീഷ് പറയാനും കയ്യടി വാങ്ങാനും കഴിവുള്ളയാൾ. ഇതൊക്കെയാണ് പൃഥ്വിരാജ്. എന്നാൽ തനിക്കു മുന്നിൽ പരീക്ഷയിൽ A പ്ലസ്സും നേടി സമ്മാനം വാങ്ങാൻ വന്നിരുന്ന വിദ്യാർത്ഥി സമൂഹത്തിനു മുൻപിൽ താൻ പന്ത്രണ്ടാം ക്ലാസ്‌കാരൻ ആണെന്ന് പറഞ്ഞതും സദസ്സ് സ്തബ്ധമായി. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിൽ പോകാത്തതല്ല കാരണം, പഠനം വഴിയിൽ ഉപേക്ഷിച്ചു വന്ന പൃഥ്വിയെയാണ് മലയാളി പ്രേക്ഷകർ നന്ദനത്തിൽ കണ്ടത്. പൃഥ്വിയുടെ വാക്കുകളിലേക്ക്.

"ഞാൻ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്. സ്കൂൾ കടന്നതിന് ശേഷം കോളേജിൽ ചേരുകയും കോളേജ് പഠനം പൂർത്തിയാക്കും മുൻപേ നിർത്തി സിനിമാഭിനയത്തിലേക്ക് വരികയും ചെയ്ത വ്യക്തിയാണ്. അത് കൊണ്ട് ഒരു അക്കാഡമിക് കരിയർ തുടരണം എന്നാഗ്രഹിക്കുന്നവർക്ക് ഒരുദാഹരണം അല്ല എന്ന് കരുതുന്ന ആളാണ് ഞാൻ." പൃഥ്വി പറയുന്നു. പഠിതാക്കൾ തങ്ങളുടെ ദൗത്യമായ പഠനം നന്നായി ചെയ്യണമെന്നും, തന്റെ കാര്യത്തിൽ അത് ഒരു സിനിമയിൽ നന്നായി അഭിനയിക്കുക എന്നതാണെന്നും പൃഥ്വി പറയുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലേക്കു വിളി വരുമ്പോൾ ഓസ്‌ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ടാസ്മാനിയയിൽ ഇൻഫർമേഷൻ ടെക്നോളജി ബിരുദ വിദ്യാർത്ഥി ആയിരുന്നു പൃഥ്വി. ആദ്യ ചിത്രം തന്നെ ഹിറ്റ് ആയത്തോടു കൂടി പൃഥ്വിക്ക് പിന്നെ ഓഫറുകളുടെ തിരക്കായി. പഠനം അവിടെ ഉപേക്ഷിക്കേണ്ടി വന്നു.

നടനും നിർമ്മാതാവും സംവിധായകനും മാത്രമല്ല, ഒരു മികച്ച സിനിമാ ടെക്‌നീഷ്യന്റെ എല്ലാ വൈഭവവും ഒത്തിണങ്ങിയ ആളാണ് പൃഥ്വിരാജ്. ലൂസിഫർ സംവിധാനം ചെയ്തപ്പോൾ ക്യാമറയിലും, അഭിനയത്തിലും, ഡബ്ബിങിലും, ആക്ഷനിലുമെല്ലാം പൃഥ്വിയുടെ കയ്യൊപ്പു പതിഞ്ഞിരുന്നു. ലൂസിഫർ രണ്ടാം ഭാഗം L2 എമ്പുരാൻ പ്രഖ്യാപിച്ചു കഴിഞ്ഞു.

First published: July 22, 2019, 12:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading