നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Cold Case | കോൾഡ് കേസ് സെറ്റിൽ പ്രേതാനുഭവം ഉണ്ടായോ? ചോദ്യത്തിന് മറുപടിയുമായി പൃഥ്വിരാജ്

  Cold Case | കോൾഡ് കേസ് സെറ്റിൽ പ്രേതാനുഭവം ഉണ്ടായോ? ചോദ്യത്തിന് മറുപടിയുമായി പൃഥ്വിരാജ്

  Prithviraj speaks about his next movie Cold Case | സെറ്റിലെ വെള്ളവസ്ത്രത്തെക്കുറിച്ച്‌ ഇൻസ്റ്റഗ്രാം ലൈവിൽ പൃഥ്വിരാജ്

  കോൾഡ് കേസ് ഇൻസ്റ്റഗ്രാം ലൈവ്

  കോൾഡ് കേസ് ഇൻസ്റ്റഗ്രാം ലൈവ്

  • Share this:
   നടൻ പൃഥ്വിരാജ് നായകനായി, പോലീസ് വേഷത്തിൽ ഡിജിറ്റൽ റിലീസ് ചെയ്യുന്ന സിനിമയാണ് 'കോൾഡ് കേസ്'. എ.സി.പി. സത്യജിത് എന്ന വേഷത്തിൽ പൃഥ്വിരാജ് അഭിനയിച്ച ചിത്രമാണിത്. കോവിഡ് പൊട്ടിപ്പുറപ്പെടലിനു ശേഷം ആദ്യമായി പൃഥ്വിരാജ് അഭിനയിച്ച ചിത്രമാണിത്. കൂടാതെ, ആദ്യമായി ഡിജിറ്റൽ റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

   സെറ്റിൽ എത്തിയപ്പോൾ എല്ലാവരും മാസ്കും ഷീൽഡുമൊക്കെയായി നിൽക്കുന്ന വ്യത്യസ്ത അനുഭവമാണുണ്ടായത് എന്ന് പൃഥ്വിരാജ്. അതിനു മുൻപ് വരെയും സ്വതന്ത്രമായിരുന്ന ഷൂട്ടിംഗ് ലൊക്കേഷനുകളുമായി താരതമ്യം ചെയ്യുകയായിരുന്നു പൃഥ്വിരാജ്. നായിക അദിതി ബാലനും ആര്യ ബാബുവിനുമൊപ്പം ഇൻസ്റ്റഗ്രാം ലൈവിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

   പരസ്യചിത്ര മേഖലയിൽ അനവധി വർഷങ്ങളുടെ പാരമ്പര്യമുള്ള തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'കോൾഡ് കേസ്'. മലയാള സിനിമയിൽ സൂപ്പർസ്റ്റാറുകൾ മോഡലുകളായ പരസ്യചിത്രങ്ങൾക്കു പിന്നിൽ തനു ബാലക് ആണ്.

   സിനിമ കഥാപാത്ര കേന്ദ്രീകൃതമല്ല, മറിച്ച് കഥാ കേന്ദ്രീകൃതമാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച റിലീസ് ആണ് കിട്ടിയിരിക്കുന്നത് എന്നും പൃഥ്വിരാജ്. ഓരോ പ്രേക്ഷകനും സിനിമ വീട്ടിലിരുന്ന് ആസ്വദിക്കാൻ സാധിക്കുന്നു എന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. ആമസോൺ പ്രൈമിൽ ജൂൺ 30നാണ് ചിത്രത്തിന്റെ റിലീസ്.

   ഇൻസ്റ്റഗ്രാം ലൈവിനിടെ നേരത്തെ കൂടി പല ആരാധകരും ചോദിച്ച ചില ചോദ്യങ്ങൾക്ക് പൃഥ്വിരാജ് മറുപടി നൽകി. തങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ച് പൃഥ്വിയും അദിതി ബാലനും സംസാരിച്ചു. പലർക്കും പൃഥ്വിരാജിന്റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും ആകാംക്ഷ ഉണ്ടായിരുന്നു. എമ്പുരാൻ, ബ്രോഡാഡി തുടങ്ങിയ സിനിമകൾ എന്താണ്, എപ്പോൾ തുടങ്ങും എന്നൊക്കെ ആരാഞ്ഞവരുണ്ട്. ബ്രോ ഡാഡി ഒരു കുടുംബ ചിത്രമാണെന്നും, എമ്പുരാൻ കോവിഡ് പ്രതിസന്ധിയിൽ അയവു വരുന്ന മുറയ്ക്ക് നടക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

   സിനിമയുടെ ടീസർ, ട്രെയ്‌ലർ എന്നിവ പുറത്തിറങ്ങിയതും, പലരും സിനിമ ഹൊറർ ആണോ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണോ എന്ന തരത്തിൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌.

   സിനിമയിലെ ഹൊറർ രംഗങ്ങൾ സംശയിക്കുന്നവർക്ക് ചോദിയ്ക്കാൻ മറ്റൊരു ചോദ്യം കൂടിയുണ്ടായിരുന്നു. ഈ സെറ്റിൽ പ്രേതബാധ അനുഭവപ്പെട്ടോ എന്നായിരുന്നു അത്. പ്രധാനമായും തിരുവനന്തപുരമായിരുന്നു കോൾഡ് കേസിന്റെ ലൊക്കേഷൻ.

   ഇതിന് വളരെ രസകരമായ മറുപടിയാണ് പൃഥ്വിരാജ് നൽകിയത്. സെറ്റിൽ വെള്ളയും വെള്ളയും ധരിച്ച ഒരു കാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് നിർമ്മാതാവ് ആന്റോ ജോസഫ് ആയിരുന്നു എന്നാണ് പൃഥ്വിരാജിന്റെ ഉത്തരം.
   Summary: Prithviraj and Aditi Balan appeared in an Instagram Live hosted by Arya Satheeshbabu prior to the release of the movie 'Cold Case'
   Published by:user_57
   First published:
   )}