• HOME
  • »
  • NEWS
  • »
  • film
  • »
  • തമിഴ് ഫാൻസിന് ആശംസയില്ലേ? ആരാധികയെ ഞെട്ടിച്ച്‌ പൃഥ്വിരാജ്

തമിഴ് ഫാൻസിന് ആശംസയില്ലേ? ആരാധികയെ ഞെട്ടിച്ച്‌ പൃഥ്വിരാജ്

news18.com

news18.com

  • Share this:
    ആരാധകരെ നിരാശപ്പെടുത്താത്തയാളാണ് പൃഥ്വിരാജ്. ദീപാവലിക്ക് ട്വിറ്ററിലൂടെ ഒരു ചോദ്യം ചോദിച്ച ആരാധികക്ക് പൃഥ്വി സമ്മാനിച്ചത് ആശംസാ ട്വീറ്റ്. 'ഹായ് പൃഥ്വി, താങ്കളുടെ തമിഴ് ആരാധികയുടെ ഹൃദയം നിറഞ്ഞ ദീപാവലി ആശസകൾ. താങ്കളുടെ തമിഴ് ആരാധകർക്ക് ഒരു ആശംസ പ്രതീക്ഷിക്കാമോ?' ട്വീറ്റ് വന്നു അധികം കഴിയും മുൻപു തന്നെ പൃഥ്വി മറുപടി നൽകി. "ഹാപ്പി ദീപാവലി ലക്ഷ്മി. മറ്റെല്ലാവർക്കും കൂടി ആശംസിക്കുന്നു."



    പൃഥ്വിരാജിന് വേണ്ടി മാത്രം ട്വിറ്ററിൽ കയറിയെന്നു പറയുന്ന ലക്ഷ്മിയാണ് ആ ആരാധിക. ചെന്നൈയിൽ നിന്നുമുള്ള ലക്ഷ്മിയുടെ പ്രൊഫൈൽ പിക്ച്ചറും കവർ ഫോട്ടോയും എല്ലാം പ്രിയ താരം തന്നെ, പോസ്റ്റുകളും അതുപോലെയാണ്. സമൂഹ മാധ്യമങ്ങളിൽ പൊതുവെ ആക്ടീവാണ് പൃഥ്വി. ട്വിറ്ററിൽ മാത്രം താരത്തിനുള്ളത് രണ്ടു ലക്ഷത്തിലേറെ ഫോളോവേഴ്സാണ്.

    ആദ്യ സംവിധാന സംരംഭം ലൂസിഫറിന്റെ തിരക്കിലാണ് പൃഥ്വി ഇപ്പോൾ. ലൂസിഫർ അവസാന വട്ട ഷൂട്ടിങ്ങിലേക്കു കടന്നിട്ടുണ്ട്. നിലവിൽ മുംബൈയിലാണ് ചിത്രീകരണം. ആടുജീവിതം ഒരു ഷെഡ്യൂൾ കഴിഞ്ഞു. അടുത്ത വർഷം അവസാനത്തോടെ കാളിയനിലേക്കു കടക്കും.സ്ക്രിപ്റ്റ് പൂർണമാണ്. ലൂസിഫർ കഴിഞ്ഞാൽ ഉടൻ ഡ്രൈവിംഗ് ലൈസൻസ് ആരംഭിക്കും. സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള ഹാസ്യ ചിത്രമാവുമിത്. സച്ചിയാണ് തിരക്കഥ. അത് കഴിഞ്ഞാൽ കലാഭവൻ ഷാജോൺ ചിത്രം ബ്രെതെഴ്സ് ഡേയാവും പൃഥ്വി അഭിനയിക്കുന്ന അടുത്ത ചിത്രം.

    First published: