• HOME
  • »
  • NEWS
  • »
  • film
  • »
  • കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ്; പോസ്റ്റർ പുറത്തിറങ്ങി

കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ്; പോസ്റ്റർ പുറത്തിറങ്ങി

Prithviraj Sukumaran as Kaduvakkunnel Kuruvachan | സുരേഷ് ഗോപി ചിത്രവുമായുള്ള നിയമപോരാട്ടത്തിന് ശേഷം കുറുവച്ചനായി പൃഥ്വിരാജ്

കുറുവച്ചനായി പൃഥ്വിരാജ്

കുറുവച്ചനായി പൃഥ്വിരാജ്

  • Last Updated :
  • Share this:
    ഒട്ടേറെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിൽ കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്നു. സമാന കഥയെന്ന പേരിൽ സുരേഷ് ഗോപി ചിത്രവുമായുള്ള നിയമ യുദ്ധത്തിന് ശേഷം കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള 'കടുവ' സിനിമയുടെ പോസ്റ്റർ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

    'കണ്ണിൽ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവൻ വരുന്നു, കടുവ' - എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കുറിച്ചിരുന്ന വാക്കുകൾ.

    സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. രണ്ടു ചിത്രങ്ങളുടെയും സമാനതകളുടെ പേരിൽ സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയ ശേഷമാണ് രണ്ടു ചിത്രങ്ങളും വാർത്തകളിൽ ഇടം പിടിച്ചത്. 2020 ഓഗസ്റ്റിൽ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിക്കയും ചെയ്‌തു.

    ഷാജി കൈലാസ് നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം സംവിധാനം ചെയ്യുന്ന സിനിമയുടെ കഥാപാത്രവും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നായിരുന്നു പരാതി. കോടതി ഇരുഭാഗങ്ങളുടെയും വാദം കേൾക്കുകയും തിരക്കഥ പരിശോധിക്കുകയും ചെയ്ത ശേഷമാണ് വിലക്ക് സ്ഥിരപ്പെടുത്തിയത്.

    ജിനു ഏബ്രഹാമിന്റെ സംവിധാനസഹായിയായിരുന്ന മാത്യൂസ് തോമസാണ് സുരേഷ് ഗോപി ചിത്രം സംവിധാനം ചെയ്യേണ്ടിയിരുനന്ത്‌. ടോമിച്ചൻ മുളകുപാടമായിരുന്നു നിർമ്മാതാവ്.




    സുരേഷ് ഗോപി നായകനാകുന്ന കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന ചിത്രം 2019 ഡിസംബറിൽ ഷൂട്ട് ചെയ്തു തുടങ്ങി. ടീസറിൽ കാണിക്കുന്ന പള്ളിയും പരിസരവുമൊക്കെ അന്ന് ചിത്രീകരിച്ചതാണ്. സിനിമയുടെ പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഹിറ്റായതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നായിരുന്നു ടോമിച്ചന്റെ വിശദീകരണം.

    രണ്ട് സിനിമകളും പ്രഖ്യാപിച്ച ശേഷം ജീവിതത്തിലെ കുറുവച്ചൻ രംഗത്തെത്തുകയും ചെയ്തിരുന്നു. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാക്കാരൻ കഥാനായകനാണ് തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാൻ പറ്റില്ല എന്ന് തീർച്ചപ്പെടുത്തി മുന്നോട്ടുവന്നത്‌. വർഷങ്ങൾക്ക് മുൻപ് രൺജി പണിക്കരുമായി വാക്കു പറഞ്ഞ കഥയാണ് തന്റേതെന്ന് കുറുവച്ചൻ അവകാശപ്പെടുകായും ചെയ്‌തു.



    പോലീസിലെ ഉന്നതനുമായി കുറുവച്ചൻ നടത്തിയ വർഷങ്ങളുടെ നിയമപോരാട്ടമാണ് കഥയുടെ ഇതിവൃത്തം.

    പൃഥ്‌വിരാജിന്റെ കടുവ നിർമ്മിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. രവി കെ. ചന്ദ്രൻ ക്യാമറ കൈകാര്യം ചെയ്യും. കലാസംവിധാനം ഷമീർ മുഹമ്മദും എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിക്കും.
    Published by:user_57
    First published: