• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പൃഥ്വിരാജിന്റെ വകയായി വയനാട്ടിലേക്ക് ഒരു ലോറി നിറയെ സാധങ്ങൾ

Prithviraj Sukumaran donates a truckload of consignment to the flood-hit Wayanad | വയനാട്ടിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലേക്കാണ് ഈ ട്രക്ക്

news18-malayalam
Updated: August 15, 2019, 3:32 PM IST
പൃഥ്വിരാജിന്റെ വകയായി വയനാട്ടിലേക്ക് ഒരു ലോറി നിറയെ സാധങ്ങൾ
Prithviraj Sukumaran donates a truckload of consignment to the flood-hit Wayanad | വയനാട്ടിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലേക്കാണ് ഈ ട്രക്ക്
news18-malayalam
Updated: August 15, 2019, 3:32 PM IST
ചേട്ടൻ ഇന്ദ്രജിത്തും ചേട്ടത്തി പൂർണ്ണിമയും അവരുടെ മക്കൾ പ്രാർത്ഥനയും നക്ഷത്രയും വരെ പ്രളയ ദുരിതം പേറുന്നവർക്ക് സാന്ത്വനമായി നിൽക്കുമ്പോൾ, എന്തിന് പൃഥ്വിരാജായി കുറയ്ക്കണം? തിരക്കുകൾ ആണെങ്കിലും, കേരള ജനതയെ മറന്നിട്ടില്ല ഈ പ്രിയ നടൻ. വയനാട്ടിലേക്ക് പൃഥ്വി നൽകുന്നത് ഇതാണ്. ഹൃദയം തൊടുന്ന സ്നേഹം ഒരു ട്രക്ക് നിറയെ. അനുജന്റെ നല്ല പ്രവർത്തി ചേട്ടൻ ഇന്ദ്രജിത് ഇൻസ്റ്റാഗ്രാമിൽ പങ്കു വയ്ക്കുമ്പോഴാണ് പ്രിയ പ്രേക്ഷകർ പോലും അറിയുന്നത്. ആ ട്രക്ക് ഉരുളാനായി നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് പോസ്റ്റ് വരുന്നത്.

വയനാട്ടിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലേക്കാണ് ഈ ട്രക്ക്. അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലേക്കാണ് ട്രക്ക് കൊച്ചിയിൽ നിന്നും പുറപ്പെടുന്നത്. 'അൻപോടു കൊച്ചി' പോയിന്റിൽ നിന്നും യാത്ര തിരിക്കും.





ഇത്തവണ പ്രളയ ദുരിതാശ്വാസ കളക്ഷൻ പോയിന്റിലാണ് ഇന്ദ്രജിത് കുടുംബം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ഇന്ന് രാത്രി പത്തു മണിക്ക് ഈ പോയിന്റിന്റെ പ്രവർത്തനം അവസാനിപ്പിക്കും. ഈ വർഷം ഇവരുടെ സ്വാതന്ത്ര്യ ദിനാഘോഷം പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് സാന്ത്വനമാകുന്ന ഇടത്തിൽ ആണെന്നത് പ്രത്യേകത. തിരുവനന്തപുരം കോർപറേഷൻ ഏറ്റവും അധികം ലോഡ് വസ്തുക്കൾ പ്രളയ മേഖലയിലേക്ക് അയച്ചപ്പോൾ തിരുവനന്തപുരംകാരനായ പൃഥ്വി ഒരു ട്രക്ക് ലോഡ് തന്നെ നൽകി എന്നതും സവിശേഷതയാണ്.

First published: August 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...