Prithviraj Sukumaran | ഫിറ്റ്നസിന്റെ പുത്തൻ എപ്പിസോഡുമായി പൃഥ്വിരാജ്; പൃഥ്വി എടുത്തുപൊക്കുന്ന ഭാരം എത്രയെന്നല്ലേ?

Prithviraj Sukumaran posts new video of weightlifting | അഞ്ചു തവണയായി പൃഥ്വി എടുത്തുപൊക്കുന്ന ഭാരം എത്രയെന്നറിയേണ്ടേ?

News18 Malayalam | news18-malayalam
Updated: August 29, 2020, 6:39 PM IST
Prithviraj Sukumaran | ഫിറ്റ്നസിന്റെ പുത്തൻ എപ്പിസോഡുമായി പൃഥ്വിരാജ്; പൃഥ്വി എടുത്തുപൊക്കുന്ന ഭാരം എത്രയെന്നല്ലേ?
പൃഥ്വിരാജിന്റെ ഫിറ്റ്നസ് വീഡിയോ
  • Share this:
ആടുജീവിതത്തിലെ നജീബ് ആവാൻ വേണ്ടി കേരളത്തിൽ നിന്നും  ജോർദാനിലേക്ക് മെലിഞ്ഞുണങ്ങിയ ലുക്കുമായി പോയെങ്കിലും, പൃഥ്വിരാജ് മടങ്ങിയെത്തിയത് ആരോഗ്യ ദൃഢഗാത്രനായാണ്. പ്രതികൂല സാഹചര്യങ്ങൾ ഒട്ടേറെ ഉണ്ടായിട്ടും ഷൂട്ടിംഗ് കഴിഞ്ഞതും പൃഥ്വി മെല്ലെ ആരോഗ്യ പരിപാലനത്തിലേക്ക് മടങ്ങിവന്നുകൊണ്ടേയിരുന്നു. ജോർദാനിൽ വച്ച് തന്നെ ചെറിയ തോതിൽ വ്യായാമം ചെയ്ത പൃഥ്വി ക്വറന്റീനിൽ കഴിഞ്ഞ നാളുകളിലും അക്കാര്യത്തിന് മുടക്കം വരുത്തിയില്ല.

പണ്ടത്തെ നിലയിലേക്ക് പതിയെ മടങ്ങിയെത്തിയ പൃഥ്വിരാജ് ഇതാ ഒരു ഫിറ്റ്നസ് വീഡിയോയുമായി വരുന്നു. ഈ വീഡിയോയിൽ കഠിനമായ ഭാരം എടുത്തിയർത്തുന്ന പ്രിയപ്പെട്ട താടിക്കാരനെയാണ് പ്രേക്ഷകർ കാണുന്നത്.



മമ്മൂട്ടി മുതൽ മലയാള സിനിമയിലെ യുവനിര നായകന്മാരായ ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവർ വരെ ഫിറ്റ്നസിന് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്ന് അവരുടെ തന്നെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നു. എന്നാൽ ഒരു തികഞ്ഞ ഫിറ്റ്നസ് ഫ്രീക്കാണ് പൃഥ്വിരാജ് എന്ന കാര്യത്തിൽ ഇനി സംശയം വേണ്ട. അഞ്ചു തവണയായി പൃഥ്വി എടുത്തുപൊക്കുന്ന ഭാരം എത്രയെന്നറിയേണ്ടേ? 130 കിലോഗ്രാം ആണ് പൃഥ്വി എടുത്തുയർത്തുന്നത്.

വ്യത്യസ്ത രീതിയിലെ ലുക്കുകൾ കാഴ്ചവയ്ക്കാനുള്ള വെല്ലുവിളി നിറഞ്ഞ ഒട്ടേറെ റോളുകളുമായി പൃഥ്വിരാജ് ചിത്രങ്ങൾ കാത്തുനിൽക്കുന്നുണ്ട്.
First published: August 29, 2020, 6:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading