നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 83 Movie | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983 ലെ ലോകകപ്പ് വിജയം; മലയാളത്തിൽ അവതരിപ്പിക്കാൻ പൃഥ്വിരാജ്

    83 Movie | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983 ലെ ലോകകപ്പ് വിജയം; മലയാളത്തിൽ അവതരിപ്പിക്കാൻ പൃഥ്വിരാജ്

    ബോളിവുഡ് താരം രൺവീർ സിങ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കബീർ ഖാനാണ്

    • Share this:
      ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ (Indian cricket team) 1983 ലോകകപ്പിലെ (1983 World Cup) ചരിത്ര വിജയം ആസ്പദമാക്കി ഒരുങ്ങുന്ന 83 എന്ന ബോളിവുഡ് ചിത്രത്തെ മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാനുള്ള സംരഭം ഏറ്റെടുത്ത് മലയാള സിനിമയിലെ സൂപ്പർ താരം പൃഥ്വിരാജ് (Prithviraj). ബോളിവുഡ് താരം രൺവീർ സിങ് (Ranveer Singh) നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കബീർ ഖാനാണ് (Kabir Khan). കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ ടീസർ പൃഥ്വിരാജ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സെന്ന (Prithviraj Productions) വാർത്ത പുറത്തുവരുന്നത്.

      ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന 83 ന്റെ മലയാളം പതിപ്പ് അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി യോജിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ കബീര്‍ ഖാനും അറിയിച്ചു.

      സ്പോർട്സ് - ഡ്രാമ കാറ്റഗറിയിൽ എത്തുന്ന ചിത്രം മൊത്തം അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഡിസംബര്‍ 24 നാണ് ചിത്രം റിലീസാകുന്നത്. ചിത്രത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും ക്രിക്കറ്റിലെ മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളും ഇന്ത്യയുടെ ഇതിഹാസ താരവുമായ കപിൽ ദേവിന്റെ വേഷമാണ് രൺവീർ സിങ് അഭിനയിക്കുന്നത്. താരത്തിന്റെ ഭാര്യയായ ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. ബോളിവുഡിലെ മുൻനിര താരങ്ങളായ പങ്കജ് ത്രിപാഠി, ബൊമ്മൻ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കബീർ, മധു മന്തേന, വിഷ്ണു ഇന്ദൂരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് റിലയൻസ് എന്റർടൈൻമെന്റ് ആണ്.

      Marakkar | ആകാംക്ഷ നിറച്ച് മരക്കാറിന്റെ മൂന്നാം ടീസര്‍ പുറത്ത്‌

      റിലീസിന് നാല് ദിവസം മാത്രം അവശേഷിക്കെ മരക്കാറിന്റെ പുതിയ ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. പ്രേക്ഷക ലക്ഷങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായി മാറികൊണ്ടിരിക്കുകയാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം.

      കഴിഞ്ഞ ദിവസമാണ് മരക്കാര്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം പേര്‍ കണ്ടു.

      കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ കണ്ട് ഞെട്ടി സാക്ഷാല്‍ ഫേസ്ബുക്ക് തന്നെയാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ കമന്റുായി എത്തിയിരിക്കുന്നത്. എപ്പിക് ടീസര്‍ എന്നാണ് ഫേസ്‍ബുക്ക് ഔദ്യോഗിക പേജില്‍ നിന്നുള്ള കമന്റ്.
      Published by:Naveen
      First published: