മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ. താരം ഇന്ന് നാൽപത്തിരണ്ടാം
ജന്മദിനം ആഘോഷിക്കുകയാണ്. സിനിമാലോകവും സഹപ്രവർത്തകരും ആരാധരും ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് ആശംസയുമായി രംഗത്തെത്തിയത്.
സോഷ്യൽമീഡിയയിൽ നിരവധി പേരാണ് ആശംസയുമായി രംഗത്തെത്തിയത്. എല്ലാവരും മഞ്ജു വാര്യർക്ക് പിറന്നാൾ
ആശംസ നേർന്നപ്പോൾ നടൻ പൃഥ്വിരാജ് അൽപം വ്യത്യസ്തമായാണ് ആശംസകൾ നേർന്നത്. '
ഹാപ്പി ബേർത്ത്ഡേ പ്രിയദർശിനി' എന്നാണ് മഞ്ജുവിന്റെ ഫോട്ടോയ്ക്കൊപ്പം പൃഥ്വിരാജ് കുറിച്ചത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ 'ലൂസിഫറി'ൽ മഞ്ജു വാര്യർ പ്രിയദർശിനി എന്ന കഥാപാത്രമായിട്ട് ആയിരുന്നു എത്തിയത്. മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം 2019ലാണ് റിലീസ് ചെയ്തത്.
ചിത്രത്തിൽ പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായാണ് മഞ്ജു വാര്യർ എത്തിയത്. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാലും എത്തിയ ചിത്രത്തിൽ വിവേക് ഒബ്റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അതേസമയം, ലൂസിഫറിന്റെ രണ്ടാം ഭാഗവും പൃഥ്വിരാജ് പ്രഖ്യാപിച്ചിട്ടുണ്ട്. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയും എത്തുമെന്ന സന്തോഷം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.