• HOME
  • »
  • NEWS
  • »
  • film
  • »
  • പൃഥ്വിരാജ് നറുക്കെടുത്തു; സമ്മാനാർഹ സുപ്രിയ മേനോൻ! അടുത്ത സെക്കൻഡിൽ സംഭവിച്ചത്

പൃഥ്വിരാജ് നറുക്കെടുത്തു; സമ്മാനാർഹ സുപ്രിയ മേനോൻ! അടുത്ത സെക്കൻഡിൽ സംഭവിച്ചത്

Prithviraj surprisingly announces his wife's name in a contest and see what happened next | നറുക്കെടുപ്പിലൂടെ സമ്മാന പദ്ധതിയിലെ വിജയിയെ കണ്ടെത്താനുള്ള ചുമതല നിർവഹിക്കാൻ എത്തിയതാണ് പൃഥ്വിരാജ്

പൃഥ്വിരാജ്, സുപ്രിയ

പൃഥ്വിരാജ്, സുപ്രിയ

  • Share this:
    പൃഥ്വിയുടെ ഭാര്യയും അല്ലിമോളുടെ അമ്മയും മാധ്യമപ്രവർത്തകയും സിനിമ നിർമ്മാതാവും ഒക്കെയായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് സുപ്രിയ മേനോൻ. പൃഥ്വിയുടെ സിനിമയിലെ മികച്ച നേട്ടങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ച പരിചയം കൊണ്ടും അല്ലാതെയും സുപ്രിയ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. എന്നാൽ ഇപ്പോൾ പൃഥ്വിരാജിനൊപ്പം സുപ്രിയയുടെ പേര് കേട്ടവർ കുറച്ചു നേരത്തേക്കെങ്കിലും ഞെട്ടിയിരിക്കുകയാണ്.

    നറുക്കെടുപ്പിലൂടെ സമ്മാന പദ്ധതിയിലെ വിജയിയെ കണ്ടെത്താനുള്ള ചുമതല നിർവഹിക്കാൻ എത്തിയതാണ് പൃഥ്വിരാജ്. ക്ഷണപ്രകാരം നേരെ വേദിക്കു മുന്നിൽ നിരത്തിയിരുന്ന പെട്ടികളിൽ ഒന്നിൽ നിന്നും പൃഥ്വി നറുക്കെടുത്തു. പ്രഖ്യാപിച്ച പേര് കേട്ട് ആദ്യം എല്ലാരും ഒന്ന് അമ്പരന്നു.



    വൻ സമ്മാന പദ്ധതിയിലെ വിജയിയായി പൃഥ്വി ആദ്യം പ്രഖ്യാപിച്ചത് ഭാര്യ സുപ്രിയ മേനോന്റെ പേരാണ്. കൂടി നിന്നവർ ചെറുതായെങ്കിലും ഞെട്ടിക്കാണും. എന്നാൽ സെക്കൻഡുകൾക്കുള്ളിൽ തന്നെ താൻ ഒപ്പിച്ചത് തമാശ എന്ന് പൃഥ്വിരാജ് ചുറ്റും കൂടി നിന്നവർക്ക് മുന്നിൽ വിളിച്ചു പറയുകയായിരുന്നു. പൊട്ടിച്ചിരിയായിരുന്നു മറ്റുള്ളവരുടെ പ്രതികരണം.

    First published: