• HOME
  • »
  • NEWS
  • »
  • film
  • »
  • Prithviraj | കുറച്ചു നാളുകളായി ബോധപൂർവം ഒഴിവാക്കിയ ഒന്നായിരുന്നു; 'കടുവ'യെ കുറിച്ച് പൃഥ്വിരാജ്

Prithviraj | കുറച്ചു നാളുകളായി ബോധപൂർവം ഒഴിവാക്കിയ ഒന്നായിരുന്നു; 'കടുവ'യെ കുറിച്ച് പൃഥ്വിരാജ്

Prithviraj talks about his next 'Kaduva' | വരാനിരിക്കുന്ന ചിത്രമായ 'കടുവ'യെ കുറിച്ച് പൃഥ്വിരാജ് സുകുമാരൻ

കടുവ

കടുവ

  • Share this:
    അടുത്തതായി തിയേറ്ററിലെത്താൻ പോകുന്ന പൃഥ്വിരാജ് (Prithviraj) ചിത്രമാണ് 'കടുവ' (Kaduva). ജീവിതത്തിൽ ഒരു വലിയ നിയമപോരാട്ടം നടത്തിയ 'കുരുവിനാക്കുന്നേൽ കുറുവച്ചൻ' എന്ന പാലാക്കാരന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള യഥാർത്ഥ കഥയെ അവലംബിച്ച ചിത്രമാണ് 'കടുവ'. ഷാജി കൈലാസിന്റെ (Shaji Kailas) മടങ്ങിവരവ് സിനിമയായ 'കടുവ' ജൂൺ മാസത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

    കഴിഞ്ഞ ദിവസം ജോർദാനിലെ 'ആടുജീവിതം' സെറ്റിൽ നിന്നും നായകൻ പൃഥ്വിരാജ് സുകുമാരൻ 'ട്വിറ്റർ സ്‌പെയ്‌സസ്' വഴി സംവദിച്ചിരുന്നു. 'ജനഗണമന'യുടെ ഡിജിറ്റൽ റിലീസുമായി ബന്ധപ്പെട്ടുള്ള ചർച്ചയിലാണ് പൃഥ്വിരാജ് സംവദിച്ചത്.

    പൃഥ്വിരാജ് വീണ്ടും മാസ് എന്റർടൈൻമെന്റ് സിനിമയിലേക്ക് മടങ്ങുന്നുവോ എന്നുള്ള ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായി പൃഥ്വി പുതിയ ചിത്രത്തെക്കുറിച്ച് സംസാരിച്ചു. കുറച്ചു നാളുകളായി മാസ്സ് ആക്ഷൻ സിനിമകൾ ബോധപൂർവം ഒഴിവാക്കിയിരുന്ന നടനിലേക്കു വന്നുചേർന്ന സിനിമയാണ് 'കടുവ'. അത്തരം സിനിമകൾ പൃഥ്വിരാജ് ചെയ്യുന്നില്ല എന്ന് ബോധ്യമുള്ള തിരക്കഥാകൃത്ത് ജിനു എബ്രഹാം തന്നെയാണ് ഈ കഥ പൃഥ്വിക്ക് മുന്നിൽ അവതരിപ്പിച്ചത്.

    തിരക്കഥ വായിച്ചുകേൾപ്പിക്കാൻ വന്നപ്പോൾ തന്നെ ജിനു പൃഥ്വിക്ക് ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. 'രാജു ഒന്ന് കേൾക്ക്, ഇപ്പോൾ ഈ സിനിമ ചെയ്യേണ്ട എന്നാണെങ്കിൽ വേണ്ട' എന്ന് പറഞ്ഞ ശേഷമേ ജിനു തിരക്കഥ വായിക്കാൻ തുടങ്ങിയുള്ളൂ.

    2019 ലാണ് പൃഥ്വിരാജ് കഥകേൾക്കുന്നതും, അങ്ങനെയൊരു സിനിമ ചെയ്യണം എന്ന ആഗ്രഹം തുടങ്ങുന്നതും. കേട്ട് ഇഷ്‌ടപ്പെട്ടതും 'ഷാജിയേട്ടൻ' (ഷാജി കൈലാസ്) സംവിധാനം ചെയ്താൽ കൊള്ളാമായിരിക്കുമെന്ന് പൃഥ്വിയുടെ മനസ്സ് പറഞ്ഞു. ഷാജി കൈലാസ് സിനിമയുടെ സംവിധായകനായി.

    മാസ്സ് ആക്ഷൻ എന്റെർറ്റൈനർ എന്നതിൽ കൂടുതലായോ, കുറഞ്ഞോ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് പൃഥ്വി പറഞ്ഞു നിർത്തി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്.



    മറ്റു ചിത്രങ്ങളെക്കുറിച്ചും അറിയാനുള്ള ആഗ്രഹം പ്രേക്ഷകർക്കുണ്ടായിരുന്നു. ലൂസിഫർ രണ്ടാം ഭാഗമായ L2 എമ്പുരാന്റെ രചന പൂർത്തിയായതായി പൃഥ്വിരാജ് അറിയിച്ചു. ഇനി താനും തിരക്കഥാകൃത്ത് മുരളി ഗോപിയും കൂടിയിരുന്ന് വിശാലമായ ചർച്ചയ്ക്കു ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കൂ എന്ന് പൃഥ്വിരാജ് അറിയിച്ചു.

    Summary: Prithviraj had participated in a Twitter Spaces discussion prior to the digital release of his movie 'Janaganamana'. The forum had lot many fans and film lovers in attendance, who were curious to know about his upcoming films and some were keen on knowing about 'Kaduva'. The film marks  comeback of director Shaji Kailas into directing Malayalam movies apart from Prithviraj taking a U-Turn to the mass action genre
    Published by:user_57
    First published: