• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലൂസിഫർ; ടെൻഷനടിച്ച് പൃഥ്വി, ഏറ്റെടുത്ത് ആരാധകർ

news18
Updated: August 7, 2018, 12:37 PM IST
ലൂസിഫർ; ടെൻഷനടിച്ച് പൃഥ്വി, ഏറ്റെടുത്ത് ആരാധകർ
news18
Updated: August 7, 2018, 12:37 PM IST
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വി രാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ. അതിനാൽ ലൂസിഫറിനെ കുറിച്ചുള്ള എന്തും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ലൂസിഫറിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്.

ലൂസിഫറിന്റെ ഷൂട്ടിംഗിനിടെ തലയ്ക്ക് കൈവച്ച് പോകുന്ന പൃഥ്വിരാജിന്റെ ചിത്രമാണിത്. ടെൻഷൻ കൂടിയതു കൊണ്ടാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. അതല്ല ഏതോ പ്രധാനപ്പെട്ട രംഗത്തിന്റെ ചിത്രീകരണമാണ് നടക്കുന്നതെന്നാണ് മറ്റുചിലരുടെ അഭിപ്രായം. സംവിധാനം അത്ര എളുപ്പമല്ലല്ലേ എന്നാണ് വേറെ കുറച്ചു പേർ പറയുന്നത്. എന്തായാലും പൃഥ്വി രാജിന്റെയും മോഹൻലാലിന്റെയും ആരാധകർ ഒരുപോലെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമന്റുകളാണ് ഫോട്ടോക്ക് വന്നുകൊണ്ടിരിക്കുന്നത്.

വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് ലൂസിഫർ. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. മഞ്ജുവാര്യരാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് വില്ലൻ. ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, ടൊവിനോ, ഫാസിൽ, മംമ്ത എന്നിവരും ചിത്രത്തിലുണ്ട്.

സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിനെ കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തു വന്നിരിക്കുന്നത്. സംവിധായകൻ എന്ന നിലയിൽ പൃഥ്വി അതിശയിപ്പിച്ചുവെന്ന് മോഹൻലാൽ തന്നെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍