സ്റ്റീഫൻ നെടുമ്പള്ളിക്കു വിട. ഇനി സ്‌ക്രീനിൽ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലുസിഫെറിലെ മോഹൻലാലിൻറെ കഥാപാത്ര ചിത്രീകരണം കഴിഞ്ഞിരിക്കുന്നു. ഇത്രയും നാൾ ഒപ്പമുണ്ടായിരുന്ന താരത്തിന് നടൻ കൂടിയായ സംവിധായകൻ പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റ് വഴി ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണ്.
"ലാലേട്ടൻ ലൂസിഫറിലും, സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്നും വിട പറഞ്ഞിരിക്കുന്നു. എനിക്കിത് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ യാത്രയായിരുന്നു. ലൂസിഫർ പോലൊരു വലിയ ചിത്രം സംവിധാനം ചെയ്യുകയെന്ന വെല്ലുവിളി ഞാൻ ഏറ്റെടുത്തപ്പോൾ ബുദ്ധിപരമായ തീരുമാനം അല്ലായിരുന്നെന്ന് എന്റെ അഭ്യുദയകാംഷികളൊക്കെ പറഞ്ഞു. ഒരു അഭിനേതാവെന്ന നിലയിൽ സമയം കളയുന്ന വിഡ്ഢിത്തമെന്നും. അതേക്കുറിച്ചെനിക്കറിയില്ല. പക്ഷെ ഒരു കാര്യം തീർച്ചയാണ്. സിനിമയേക്കുറിച്ച് കഴിഞ്ഞ 16 വർഷം കൊണ്ട് പഠിച്ചതിനെക്കാളേറെ ആറു മാസം കൊണ്ട് പഠിക്കാനായി. എന്നിൽ വിശ്വാസമർപ്പിച്ചതിന് ലാലേട്ടന് നന്ദി. ഞാൻ ഇനിയും ഇത്രയേറെ സിനിമകൾ സംവിധാനം ചെയ്താലും, അല്ലെങ്കിൽ ഇനി സംവിധാനമേ ചെയ്തില്ലെങ്കിലും, താങ്കളെ സംവിധാനം ചെയ്യുകയെന്നത് എന്റെ കരിയറിലെ വലിയ കാര്യമാണ്. സ്റ്റീഫൻ നെടുമ്പള്ളി എന്നും പ്രത്യേകതയുള്ളതാവും," പൃഥ്വി കുറിക്കുന്നു.
മോഹൻലാലിനൊപ്പമുള്ള ദിനങ്ങൾ തനിക്കു വളരെ വിശേഷപ്പെട്ടതാണെന്ന് പൃഥ്വി ഇതിനു മുൻപും പറഞ്ഞിട്ടുണ്ട്. കന്നി സംവിധാനത്തിലെ നായിക മഞ്ജു വാര്യരാണ്. ടൊവിനോ തോമസ് ഒരു മുഖ്യ കഥാപാത്രമാവുന്നുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും വേഷമിടുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.