നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഈ ഡ്രൈവിംഗ് ലൈസൻസിന് പൃഥ്വി പണം മുടക്കും

  ഈ ഡ്രൈവിംഗ് ലൈസൻസിന് പൃഥ്വി പണം മുടക്കും

  Prithviraj turns producer again | നയനിന് ശേഷം പൃഥ്വി വീണ്ടും നിർമ്മാതാവാകുന്ന ചിത്രമാകും ഡ്രൈവിംഗ് ലൈസൻസ്

  പൃഥ്വിരാജ്

  പൃഥ്വിരാജ്

  • Share this:
   ലൂസിഫറിലൂടെ മലയാള സിനിമയ്ക്ക് വൻ വിജയം സമ്മാനിച്ച പൃഥ്വിരാജ് ഒരു പിടി നല്ല സിനിമകളിൽ കൂടി ഭാഗമാവുകയാണ്. ലൂസിഫറിന് ശേഷം ബ്രദേഴ്‌സ് ഡേയുടെ സെറ്റിൽ പ്രവേശിച്ചിരിക്കയാണ് പൃഥ്വി. കൂടാതെ ജീൻ പോൾ ലാൽ സംവിധാനം നിർവ്വഹിക്കുന്ന ഡ്രൈവിംഗ് ലൈസൻസിന് നേരത്തെ തന്നെ ഡേറ്റ് നൽകിയിരുന്നു. നയനിന് ശേഷം പൃഥ്വി വീണ്ടും നിർമ്മാതാവാകുന്ന ചിത്രമാകും ഡ്രൈവിംഗ് ലൈസൻസ്.

   Read: ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ആളെ വേണം

   സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. മറ്റു കഥാപാത്രങ്ങൾ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല. ജീൻ പോൾ ഒരു വേഷം ചെയ്യുന്നുണ്ടായിരിക്കും.

   ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വി നിർമ്മിച്ച ഗ്രേറ്റ് ഫാദർ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രമാണ്. ലൂസിഫറിന്റെ വിജയവും കൂടി ചേർത്ത് മലയാള സിനിമയിൽ 50 കോടിയിൽ പേരുള്ള നടനും, സംവിധായകനും, നിർമ്മാതാവും എന്ന റെക്കോർഡിനർഹനായി മാറി പൃഥ്വി. കന്നി സംവിധാന ചിത്രം ലൂസിഫർ 12 ദിവസത്തിനുള്ളിൽ 100 കോടി കളക്ഷൻ നേടിയിരുന്നു. ബ്ലെസ്സിയുടെ ആട് ജീവിതം, കാളിയൻ, അയ്യപ്പൻ തുടങ്ങിയ ചിത്രങ്ങളിലും പൃഥ്വി നായകനാണ്.

   First published: