News18 MalayalamNews18 Malayalam
|
news18india
Updated: January 5, 2020, 3:01 PM IST
പൃഥ്വിരാജ്
സോഷ്യൽ മീഡിയയിൽ ആരാധകരുമായി നല്ല രീതിയിൽ സംവദിക്കുന്ന താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ഒരു ആരാധകൻ മുന്നോട്ടു വച്ച വളരെ ചെറിയ ഒരു ആഗ്രഹം പൃഥ്വി നിറവേറ്റിക്കൊടുത്തിരിക്കുന്നു. ഒരു ഹായ് ചോദിച്ച ആരാധകന്റെ പേര് എടുത്ത് പറഞ്ഞ് ന്യൂ ഇയർ ആശംസ അറിയിച്ച് പൃഥ്വിരാജ്.
പൃഥ്വിയുടെ ട്വിറ്റർ പേജിലാണ് ഷഹീദ് മുഹമ്മദ് എന്ന ആരാധകൻ താരത്തിന്റെ പ്രതികരണത്തിനായി ചോദിച്ചത്. താരത്തിന്റെ ഒരു പ്രതികരണത്തിനായി വർഷങ്ങളായി കാത്തിരിക്കുന്നുവെന്നും, ഒരു ഹായ് തരണമെന്നുമായിരുന്നു ആരാധകന്റെ അഭ്യർഥന.
ഇതേ തുടർന്നാണ് പൃഥ്വിരാജ് മുഹമ്മദ് ഷഹീദ് എന്ന ആരാധകന് ന്യൂ ഇയർ ആശംസ അറിയിച്ചത്. പ്രഥ്വിരാജിന്റെ ആശംസ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
Published by:
user_49
First published:
January 5, 2020, 3:01 PM IST