• HOME
 • »
 • NEWS
 • »
 • film
 • »
 • 'ഷാനു'വിനും നസ്രിയക്കുമൊപ്പം പൃഥ്വിയും സുപ്രിയയും; ഫഹദിന് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

'ഷാനു'വിനും നസ്രിയക്കുമൊപ്പം പൃഥ്വിയും സുപ്രിയയും; ഫഹദിന് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

ഫഹദിന് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രം

പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രം

 • Share this:
  ഷാനു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഫഹദ് ഫാസിലിന് ഇന്ന് ജന്മദിനം. ഏറ്റവുമാദ്യം ഫഹദിന് പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഫഹദും നസ്രിയയും സുപ്രിയയും താനും ചേർന്നൊരു സെൽഫി പോസ്റ്റ് ചെയ്താണ് പൃഥ്വിരാജ് ആശംസ അറിയിച്ചത്. "ജന്മദിനാശംസകൾ ഷാനു! സ്വന്തം ക്രഫ്റ്റ് കണ്ടെത്തുന്നത് തുടരുകയും, എന്നേക്കും എന്നപോലെ ഒരു മികച്ച കലാകാരനാകുകയും ചെയ്യട്ടെ!," എന്നാണ് പൃഥ്വിരാജ് ആശംസിച്ചിരിക്കുന്നത്.

  ഷാനു എന്ന പേരിലാണ് ഫഹദ് സിനിമയിലെത്തിയത്. പിതാവ് ഫാസിൽ സംവിധാനം ചെയ്ത 'കയ്യെത്തും ദൂരത്ത്' എന്ന സിനിമയിലാണ് തുടക്കം. 2002 ൽ തുടങ്ങിയെങ്കിലും ഫഹദിലെ നടനെ പ്രേക്ഷകർ തിരിച്ചറിയാൻ 2009 വരെ കാത്തിരിക്കേണ്ടി വന്നു. 'കേരള കഫെ' എന്ന ആന്തോളജി ചിത്രത്തിലാണ് ഷാനുവിൽ നിന്നും ഫഹദ് ഫാസിൽ എന്ന പേരിൽ അദ്ദേഹം സിനിമയിൽ മടങ്ങിയെത്തിയത്. 'മൃത്യുഞ്ജയം' എന്ന സെഗ്മെന്റിലെ വേഷമാണ് ഫഹദിനെ ശ്രദ്ധേയനാക്കിയത്.

  പിന്നീട് താരപുത്രൻ എന്ന ഇമേജ് ഫഹദിന് മേൽ ഉണ്ടായില്ല. കാമ്പും ആഴവുമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കാൻ ആരംഭിച്ചതിൽ പിന്നെ ഫഹദ് അഥവാ ഫ.ഫാ. മലയാള സിനിമയിൽ യുവാക്കളുടെ ഇടയിൽ തരംഗമായി മാറി.
  2014ൽ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായ നസ്രിയ നസിമുമായുള്ള വിവാഹം വാർത്തകളിൽ ഇടം നേടി. ഇതോടുകൂടി ഫാസിൽ കുടുംബത്തിലെ അഭിനേതാക്കളുടെ എണ്ണം കൂടി.

  ഫഹദും നസ്രിയയും വിവാഹത്തിന് മുൻപ് ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ച 'ബാംഗ്ലൂർ ഡെയ്‌സ്' മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു. ശേഷം ഇതേ ജോഡി ട്രാൻസിലൂടെ മടങ്ങിയെത്തി.

  ലോക്ക്ഡൗൺ പ്രതിസന്ധിയെ അതിജീവിച്ചവയാണ് ഫഹദ് ചിത്രങ്ങൾ. 'സീ യു സൂൺ' മുതൽ 'മാലിക്' വരെയുള്ള സിനിമകൾ അതിനുദാഹരണമാണ്. 'സീ യു സൂണിനായി' കൊച്ചിയിലെ സ്വന്തം ഫ്ലാറ്റ് തന്നെ ഫഹദ് ലൊക്കേഷനാക്കി മാറ്റി. ഇവിടെയായിരുന്നു ചിത്രീകരണത്തിന്റെ ഏറിയ പങ്കും നടന്നത്. സിനിമ വിജയമായി എന്ന് മാത്രമല്ല, ലാഭത്തിന്റെ ഒരു വിഹിതം കോവിഡ് സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ചലച്ചിത്ര പ്രവർത്തകർക്കായി നൽകുകയും ചെയ്തു.

  ഏറ്റവും പുതിയ ചിത്രം 'മലയൻകുഞ്ഞ്' നിർമ്മിക്കുന്നത് ഫാസിൽ ആണ്. വർഷങ്ങൾക്ക് ശേഷമുള്ള ഫാസിൽ -ഫഹദ് ഫാസിൽ ഒത്തുചേരലാകുമിത്. ചിത്രീകരണത്തിനിടെ ഫഹദിന് മുഖത്ത് പരിക്കേറ്റിരുന്നു. അതിനു ശേഷം ഫഹദിന് വിശ്രമം നിർദ്ദേശിച്ചിരുന്നു.

  തമിഴിൽ 'വിക്രം' സിനിമയിൽ ഉലകനായകൻ കമൽ ഹാസനൊപ്പം മലയാള സിനിമയിലെ യുവത്വത്തിന്റെ പ്രതിനിധിയായ ഫഹദ് വേഷമിടുന്നുണ്ട്.

  Summary: Prithviraj sends warmest birthday wishes to Fahadh Faasil on his birthday. "Happy birthday Shanu!  May you continue to discover your craft and be as awesome an artist as you are forever!," he wrote posting a selfie with their families
  Published by:user_57
  First published: