ലൂസിഫർ 2 വരും; പൃഥ്വിയുടെ നാളത്തെ പ്രഖ്യാപനം എന്താകും?

എൽ എന്ന ഹാഷ് ടാഗിൽ The Finale & The Announcement Tomorrow 6PM IST! Stay Tuned! എന്നാണ് ഫേസ്ബുക്ക് പോസ്റ്ററിലൂടെ പൃഥ്വി പറയുന്നത്

news18
Updated: June 17, 2019, 11:33 AM IST
ലൂസിഫർ 2 വരും; പൃഥ്വിയുടെ നാളത്തെ പ്രഖ്യാപനം എന്താകും?
മോഹൻലാൽ
  • News18
  • Last Updated: June 17, 2019, 11:33 AM IST
  • Share this:
ലൂസിഫറിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ? ആരാധകരുടെ കാത്തിരിപ്പിന് പ്രതീക്ഷയേകി പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ലൂസിഫർ സംബന്ധിച്ച് സുപ്രധാനമായ ഒരു പ്രഖ്യാപനം നാളെ വൈകിട്ട് ആറുമണിക്ക് ഉണ്ടാകുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പൃഥ്വി പറയുന്നത്. എൽ എന്ന ഹാഷ് ടാഗിൽ The Finale & The Announcement Tomorrow 6PM IST! Stay Tuned! എന്നാണ് ഫേസ്ബുക്ക് കാർഡിലൂടെ പൃഥ്വി പറയുന്നത്.


സംവിധായക വേഷത്തിൽ പൃഥ്വി അരങ്ങേറിയ ലൂസിഫർ തിയറ്ററുകളിൽ വൻ തരംഗമായി മാറിയിരുന്നു. മോഹൻലാൽ നായകനായ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. രണ്ടാം ഭാഗത്തിനുള്ള സാധ്യത അവശേഷിപ്പിച്ചാണ് ലൂസിഫർ അവസാനിച്ചത്. ലൂസിഫർ - 2നെക്കുറിച്ച് പൃഥ്വിരാജും മോഹൻലാലും ഇതുവരെ പ്രതികരിച്ചിരുന്നില്ലെങ്കിലും പൃഥ്വിരാജ് ഇന്ന് പോസ്റ്റ് ചെയ്ത പോസ്റ്റർ തിരക്കഥാകൃത്ത് മുരളി ഗോപി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഇട്ടിരുന്നു. ഇതോടെ ലൂസിഫർ രണ്ടാം ഭാഗം വരുമെന്ന കാര്യം ഉറപ്പായിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. കൂടുതൽ വിശദാംശങ്ങൾ നാളെ വൈകിട്ട് പൃഥ്വിയുടെ ഫേസ്ബുക്ക് പേജിലൂടെ അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിരാജിന്‍റെ സംവിധാനവും ഒപ്പം മോഹൻലാൽ-മഞ്ജു വാര്യർ എന്നിവരുടെ സാന്നിദ്ധ്യവുമാണ് ലൂസിഫറിനെ ഒരു മെഗാഹിറ്റാക്കി മാറ്റിയത്. 200 കോടിയിലധികം കളക്ഷൻ നേടിയ ലൂസിഫർ ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്.
First published: June 17, 2019, 11:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading