ആദ്യ സിനിമയിലെ നായകൻ. പിന്നെ സുഹൃത്ത്. ഒരു കണ്ണിറുക്കലിലൂടെ പ്രിയക്കൊപ്പം പ്രേക്ഷക ശ്രദ്ധ ലഭിച്ച താരം. ഇതൊക്കെയാണ് റോഷൻ. റോഷന്റെ ജന്മദിനത്തിൽ പ്രിയ ഇട്ട പോസ്റ്റാണിപ്പോൾ ചർച്ചാ വിഷയം. തനിക്കൊപ്പം ആരും ഇല്ലാതിരുന്നപ്പോൾ ഒപ്പം ഉണ്ടായിരുന്നത് റോഷൻ ആണെന്ന് പ്രിയ പറയുന്നു. ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ളാവാണ് പ്രിയയുടെ അടുത്ത സിനിമ.
"ഞാൻ വാക്കുകളിൽ വിദഗ്ധയല്ല. പക്ഷെ ഇന്ന്, നീ എനിക്ക് വേണ്ടി ചെയ്തതിനെല്ലാം ഞാൻ നന്ദി പറയുന്നു. പലതും നേരിട്ടപ്പോഴും എനിക്കൊപ്പം നിന്നത് നീ മാത്രമാണ്. ഓരോ തവണയും നീ നിന്നെത്തന്നെ പണയപ്പെടുത്തിയാണ് അങ്ങനെ ചെയ്തത്. ആ കടം ഒരിക്കലും വീട്ടാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് നീ അറിയണം. ഈ വാക്കുകൾക്കും ഉപരിയാണ് നിന്റെ മൂല്യം എന്ന് നിനക്കറിയാം. നിന്റെ ജീവിതത്തിൽ എല്ലാ നന്മയും നേരുന്നു. എക്കാലവും നീയെന്ന വ്യക്തി ശോഭിക്കട്ടെ. നിന്റെ മുഖത്തെ പുഞ്ചിരി നിലനിൽക്കാൻ ഞാൻ എന്നെക്കൊണ്ടാവുന്നതൊക്കെയും ചെയ്യും," പ്രിയ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Instagram, Priya Prakash Varrier, Priya Prakash Varrier Oru Adaar Love, Priya Prakash Varrier photos, Priya Prakash Varrier video, Priya Prakash Varrier wink, Priya prakash warrier, Sridevi Bungalow Priya Prakash Varrier