അനൂപ് മേനോനും കണ്ണിറുക്കലിലൂടെ ശ്രദ്ധേയയായ 'ഒരു അഡാർ ലവ്' നായിക പ്രിയ പ്രകാശ് വാര്യരും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ഇറങ്ങുന്ന വി.കെ. പ്രകാശ്-അനൂപ് മേനോൻ ചിത്രം 'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി'യിലാവും ഇരുവരും നായികാനായകന്മാരാവുക.
അരങ്ങേറ്റ ചിത്രത്തിന് ശേഷം പ്രിയാ വാര്യരുടെ സിനിമകൾ മലയാളത്തിലുണ്ടായില്ല. ഇതിനിടെ 'ശ്രീദേവി ബംഗ്ളാവ്' എന്ന ബോളിവുഡ് ചിത്രത്തിൽ പ്രിയ വേഷമിട്ടു. അന്തരിച്ച നടി ശ്രീദേവിയുടെ മരണവുമായി സമാനതകളുള്ള രംഗങ്ങളുടെ പേരിൽ വിവാദമായ ചിത്രം റിലീസ് ചെയ്തില്ല.
മോഹൻലാൽ ചിത്രം ബിഗ് ബ്രദറിന് ശേഷം അനൂപ് മേനോൻ വേഷമിടുന്ന സിനിമയാവുമിത്. ഇതിനിടയിൽ അനൂപ് മേനോൻ സംവിധാനം ചെയ്ത് അഭിനയിക്കുന്ന 'കിംഗ് ഫിഷ്' മെയ് മാസം റിലീസ് പ്രതീക്ഷിച്ച ചിത്രമാണ്. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിലവിൽവന്ന ശേഷം റിലീസ് മാറ്റിവയ്ക്കേണ്ടി വന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.