മുൻപ് തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ പയറ്റി തെളിഞ്ഞ ടെക്നിക്കാണിത്. ഇപ്പൊ ഇതാ അതെ പരീക്ഷണം നടത്തുകയാണ് മലയാളികളുടെ പ്രിയ നായിക പ്രിയ പ്രകാശ് വാര്യർ. പ്രിയയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രം അൽപ്പം വെറൈറ്റി ഉള്ളതാണ്. കാജൽ അന്ന് ചെയ്തത് എന്തെന്നാൽ തന്റെ ഒരു മുഴുവൻ ചിത്രം, പല പല കളങ്ങളുടെ ഉള്ളിലാക്കി ഗ്രിഡ് മോഡലിൽ പോസ്റ്റ് ചെയ്യുക എന്നാണ്. ഈ കളങ്ങൾ ചേർത്ത് വച്ചാൽ മുഴുവൻ ചിത്രം കാണാം. അത് തന്നെയാണ് പ്രിയ ഇവിടെ ചെയ്തിരിക്കുന്നതും. പുഞ്ചിരി തൂകുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഗ്രിഡ് മോഡലിലാണ് പ്രിയ ചെയ്തിരിക്കുന്നത്. priya.p.varrier എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ പോസ്റ്റ്. ഒരു അഡാർ ലവ് എന്ന മലയാള ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച 'കണ്ണിറുക്കി പെൺകുട്ടി'യുടേതായി ഇനി വരുന്നത് ഹിന്ദി ചിത്രം 'ശ്രീദേവി ബംഗ്ളാവ്' ആണ്. മലയാളിയായ പ്രിയയുടെ ബോളിവുഡ് ചിത്രത്തിൻറെ ആദ്യ ടീസർ കണ്ടു ഞെട്ടാത്തവരായാരുമില്ല. അതീവ ഗ്ലാമറസ് ലുക്കിലാണ് നടിയെ ശ്രീദേവി ബംഗ്ളാവിൽ കാണുന്നത്. എന്നാൽ ചിത്രത്തിനെതിരെ വക്കീൽ നോട്ടീസുമായി നടി ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ രംഗത്തെത്തിയിരുന്നു. ചിത്രത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. സൂപ്പർ നായികയെയാണ് താൻ 'ശ്രീദേവി ബംഗ്ലാവി'ൽ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യർ വെളിപ്പെടുത്തിയിരുന്നു. പുറത്തെത്തിയ ടീസറിൽ കഥാപാത്രം ബാത്ത്ടബ്ബിൽ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളും അണിയറക്കാർ ഉൾപ്പെടുത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.