മലയാളത്തിനും ബോളിവുഡിനും ശേഷം പ്രിയ വാര്യർ തെലുങ്കിലേക്ക്. നിതിന്‍ നായകനായെത്തുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗ് ആണ് മറ്റൊരു നായിക. യെലേടി ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഡാർ ലവിലൂടെ ശ്രദ്ധേയയായ പ്രിയ ശ്രീദേവി ബംഗ്ളാവിലൂടെയാണ് ബോളിവുഡിലെത്തിയത്. ലൗ ഹാക്കർ എന്ന ചിത്രത്തിലും പ്രിയ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
റിലീസ് ആവാൻ പോകുന്ന മലയാള ചിത്രം ഫൈനൽസിൽ പ്രിയ ഗായികയാവുന്നുണ്ട്. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ഗാനത്തിന്റെ സ്റ്റുഡിയോ വേർഷൻ പുറത്തിറങ്ങിയിരുന്നു. നരേഷ് അയ്യർക്കൊപ്പമുള്ള ഡ്യുവറ് ഗാനമാണ് പ്രിയ ആലപിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Priya Prakash Varrier, Priya Prakash Varrier Oru Adaar Love, Priya Prakash Varrier photos, Priya Prakash Varrier wink, Priya prakash warrier