നന്നായി പാടിയ മിടുക്കിക്കിരിക്കട്ടെ ഒരു സമ്മാനം; റെക്കോർഡിംഗിനൊടുവിൽ പ്രിയ വാര്യർക്ക് സമ്മാനവുമായി സംഗീത സംവിധായകൻ
നന്നായി പാടിയ മിടുക്കിക്കിരിക്കട്ടെ ഒരു സമ്മാനം; റെക്കോർഡിംഗിനൊടുവിൽ പ്രിയ വാര്യർക്ക് സമ്മാനവുമായി സംഗീത സംവിധായകൻ
Priya Prakash Varrier gets a surprise gift from music director Kailas Menon | സ്പോർട്സ് ചിത്രം ഫൈനൽസിലാണ് ഡ്യുവറ്റ് പാടി പ്രിയ പിന്നണി ഗാനാലാപന രംഗത്ത് പ്രിയ ചുവടു വയ്ക്കുന്നത്
കണ്ണിറുക്കി പെൺകുട്ടിയായും നായികയായും നമുക്കിടയിലേക്ക് ഇറങ്ങി വന്ന പ്രിയ പ്രകാശ് വാര്യർ ഗായിക കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. രജിഷ വിജയൻ നായികയായ സ്പോർട്സ് ചിത്രം ഫൈനൽസിലാണ് ഡ്യുവറ്റ് പാടി പ്രിയ പിന്നണി ഗാനാലാപന രംഗത്ത് പ്രിയ ചുവടു വയ്ക്കുന്നത്. നരേഷ് അയ്യർക്കൊപ്പം 'നീ മഴവില്ലു പോലെൻ...' എന്ന് തുടങ്ങുന്ന ഗാനം പ്രിയ പാടുന്ന സ്റ്റുഡിയോ വേർഷൻ പുറത്തു വന്നിട്ടുണ്ട്. കൈലാസ് മേനോൻ ഈണമിട്ട ഗാനമാണിത്. ഈ പാട്ടു ശ്രദ്ധിച്ചു കേട്ടാൽ മിടുക്കിയായി പാടിയ പ്രിയക്ക് കൈലാസ് നൽകുന്ന സമ്മാനം എന്തെന്ന് കാണാം. തീവണ്ടിയിലെ 'ജീവാംശമായ്...' എന്ന ഗാനത്തിന്റെ സംഗീത സംവിധായകൻ ആണ് കൈലാസ്.
'ഒരു അഡാർ ലവ്' എന്ന കന്നി ചിത്രത്തിലെ നായികാ വേഷത്തിനു ശേഷം മോഡലിംഗ് രംഗത്ത് സജീവമാണ് പ്രിയ. ഇനി പ്രിയയുടെ ബോളിവുഡ് പ്രവേശമാണ്, ശ്രീദേവി ബംഗ്ളാവ് എന്ന ചിത്രത്തിലെ നായികാ വേഷം കൈകാര്യം ചെയ്യുന്നത് പ്രിയയാണ്.
ആലിസ് എന്ന സൈക്ലിംഗ് താരത്തിന്റെ വേഷമാണ് രജിഷക്ക്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുന്ന പെൺകുട്ടിയാണ് ഈ കഥാപാത്രം. ഗോദക്ക് ശേഷം സ്ത്രീ കഥാപാത്രത്തിൽ ഊന്നിയ മലയാളത്തിലെ മറ്റൊരു സ്പോർട്സ് ചിത്രമാകും ഇത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്നു. സംവിധാനം പി.ആർ. അരുൺ. നടി മുത്തുമണിയുടെ ഭർത്താവാണ് അരുൺ. അടുത്തിടെ പുറത്തു വന്ന ജൂൺ ആണ് രജിഷയുടെ റിലീസ് ആയ ഏറ്റവും പുതിയ ചിത്രം. നിരഞ്ജ് മണിയൻപിള്ള, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, സോന നായർ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.