• HOME
  • »
  • NEWS
  • »
  • film
  • »
  • 'കണ്ണിറുക്കി പെൺകുട്ടി'യെന്ന പേരിന് പുറത്തറിയണം: പ്രിയ വാര്യർ

'കണ്ണിറുക്കി പെൺകുട്ടി'യെന്ന പേരിന് പുറത്തറിയണം: പ്രിയ വാര്യർ

ഒരു അഡാർ ലവ്ലേക്ക് നായികാ വേഷം ലഭിച്ചപ്പോൾ 'അതെ' എന്ന് പറയാൻ അധികം ആലോചിക്കേണ്ടി വന്നില്ല

പ്രിയ പ്രകാശ് വാര്യർ

പ്രിയ പ്രകാശ് വാര്യർ

  • Share this:
    പ്രിയ പ്രകാശ് വാര്യർ എന്ന തൃശൂർകാരി പെൺകുട്ടി നടിയെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുന്നതിനും മുൻപേ പ്രശസ്തയായിട്ട് ഈ വരുന്ന ഫെബ്രുവരിയിൽ ഒരു വർഷം തികയുന്നു. ആദ്യ ചിത്രം പോലും തിയേറ്ററിൽ എത്തുന്നതിനും മുൻപാണ് ഒരു കണ്ണിറുക്കിലൂടെ പ്രിയ പ്രേക്ഷകരുടെ മനസ്സിനെ കീഴടക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ആറ് ലക്ഷത്തിൽപ്പരം ലൈക്കുകൾ പ്രിയ വാരിക്കൂട്ടി. ഒരു അഡാർ ലവ് ഈ വരുന്ന വാലെന്റൈൻസ് ദിനത്തിൽ തിയേറ്ററുകളിലെത്തുമ്പോൾ പ്രിയക്കാഗ്രഹം താൻ 'കണ്ണിറുക്കി പെൺകുട്ടി'യെന്ന ലേബലിനും പുറത്തറിയപ്പെടണം എന്നാണ്.

    "സംഭവിക്കുന്ന കാര്യങ്ങളൊക്കെ ആദ്യം അവിശ്വസനീയമായി തോന്നി. ജനങ്ങൾക്കിടയിൽ പരിചിതയാവാൻ സോഷ്യൽ മീഡിയ എന്നെ ഒട്ടേറെ സഹായിച്ചു. പക്ഷെ ഒരു ദിവസം, കണ്ണിറുക്കി പെൺകുട്ടിയെന്ന പേരിന് പുറത്ത് അറിയപ്പെടാൻ ആഗ്രഹമുണ്ട്," പ്രിയ പറയുന്നു.

    Also read: ദാബു രത്‌നാനി കലണ്ടറിൽ തീപാറിച്ച്‌ സണ്ണി ലിയോണി

    ഇൻസ്റ്റാഗ്രാമിലെ 6.4 ദശലക്ഷം ഫോളോവെഴ്സിനെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് പ്രിയക്ക് പറയാനുള്ളതിതാണ്. "സോഷ്യൽ മീഡിയക്ക് ഇരു വശങ്ങളുണ്ട്. അതെന്നെ കൂടുതൽ പ്രേക്ഷകരിലേക്കെത്തിച്ചു. കേരളത്തിൽ നിന്നും മാത്രമല്ല, ഉത്തരേന്ത്യയിൽ നിന്നും എനിക്ക് ഫോളോവെഴ്‌സ് ഉണ്ട്. ഞാൻ പ്രസക്തയായി നിൽക്കാനും അതെ സമയം തന്നെ ആരാധകരെ സന്തോഷിപ്പിക്കാനും ശ്രമിക്കാറുണ്ട്."

    ഒരു അഡാർ ലവ് എന്ന ചിത്രത്തിലേക്ക് നായികാ വേഷം ലഭിച്ചപ്പോൾ 'അതെ' എന്ന് പറയാൻ അധികം ആലോചിക്കേണ്ടി വന്നില്ലെന്നും പ്രിയ പറയുന്നു. എന്നാൽ വിജയത്തെക്കുറിച്ചോർത്തു താൻ സമ്മർദ്ദത്തിലല്ലെന്നും പ്രിയ പറയുന്നു. "ഞാൻ എൻ്റെ സ്വപ്നം, ഓരോ നിമിഷവും ആസ്വദിച്ച്‌, ജീവിച്ചു തീർക്കുകയാണ്. ഞാൻ വളരെ ചെറുപ്പമാണ്. ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്." ഇപ്പോൾ തന്നെ വിവാദമായി മാറിയ ശ്രീദേവി ബംഗ്ളാവ് എന്ന ഹിന്ദി ചിത്രവും ഈ വർഷം പ്രിയയുടേതായി ഒരുങ്ങുന്നുണ്ട്.

    First published: