കിലുക്കത്തിലെ നന്ദിനി തമ്പുരാട്ടിയും നിശ്ചലും തമ്മിലെ ആ രസമുള്ള ഡയലോഗ് ആരാണ് മറക്കുക? മോഹൻലാലും ജഗതി ശ്രീകുമാറും അവതരിപ്പിച്ച ജോജിയും നിശ്ചലും കഴിക്കാൻ കൊണ്ട് വന്ന ഭക്ഷണ പൊതി പാതിരാത്രിയിൽ രേവതി കട്ട് തിന്നുന്ന ആ രംഗത്തിനിടെ നിയന്ത്രണം വിട്ട് ചൂടാവുന്ന നിശ്ചൽ ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ആ രംഗം വീണ്ടും ഒരാൾ ഡബ്മാഷ് ചെയ്താലോ? മറ്റാരുമല്ല, പ്രിയ വാര്യർ ആണ് ആ ഡയലോഗ് ക്യാമറാമാൻ സിനു സിദ്ധാർത്ഥിനൊപ്പം അവതരിപ്പിക്കുന്നത്. ഇതിൽ ആരാണ് നിശ്ചൽ, ആരാണ് നന്ദിനി തമ്പുരാട്ടി എന്നത് കണ്ട് നോക്കൂ. ഇതിനു മുൻപ് രസകരമായ മറ്റൊരു വീഡിയോയുമായി പ്രിയ വാര്യരും സിനുവും എത്തിയിരുന്നു. അതിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്.
'കണ്ണിറുക്കി പെൺകുട്ടി'യുടേതായി ഇനി വരുന്നത് ഹിന്ദി ചിത്രം 'ശ്രീദേവി ബംഗ്ളാവ്' ആണ്. മലയാളിയായ പ്രിയയുടെ ബോളിവുഡ് ചിത്രത്തിൻറെ ആദ്യ ടീസർ കണ്ടു ഞെട്ടാത്തവരായാരുമില്ല. അതീവ ഗ്ലാമറസ് ലുക്കിലാണ് നടിയെ ശ്രീദേവി ബംഗ്ളാവിൽ കാണുന്നത്. എന്നാൽ ചിത്രത്തിനെതിരെ വക്കീൽ നോട്ടീസുമായി നടി ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ രംഗത്തെത്തിയിരുന്നു. ചിത്രത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. സൂപ്പർ നായികയെയാണ് താൻ 'ശ്രീദേവി ബംഗ്ലാവി'ൽ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യർ വെളിപ്പെടുത്തിയിരുന്നു. ഇതിൽ അർബാസ് ഖാനുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.