HOME » NEWS » Film » MOVIES PRIYA PRAKASH VARRIER IS SUPER HOT IN THE TEASER OF HER NEW MOVIE SRIDEVI BUNGALOW IN

പ്രിയ പ്രകാശ് വാര്യർ ഇത്രേം ഗ്ലാമറസ്സോ!

news18india
Updated: January 14, 2019, 11:06 AM IST
പ്രിയ പ്രകാശ് വാര്യർ ഇത്രേം ഗ്ലാമറസ്സോ!
  • Share this:
അതെ, ഈ ചോദ്യം കാണുന്നവരൊക്കെ ചോദിക്കുന്നുണ്ട്. മലയാളിയായ പ്രിയ പ്രകാശ് വാര്യർ ആദ്യ ബോളിവുഡ് ചിത്രത്തിൻറെ ടീസറിൽ വരുന്ന ലുക് കണ്ടു ഞെട്ടാത്തവരില്ല. മൂക്കത്തു വിരൽ വച്ചാണ് അവർ പ്രിയയുടെ ആദ്യ ഹിന്ദി ചിത്രത്തിൻറെ ടീസർ കാണുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് പ്രിയയെ ശ്രീദേവി ബംഗ്ളാവിൽ കാണുന്നത്. ആദ്യ മലയാള ചിത്രം തിയേറ്ററുകളിൽ എത്തും മുൻപ് തന്നെ ഒരു കണ്ണിറുക്കിലൂടെ പ്രേക്ഷകരുടെ നെഞ്ചിടിപ്പു കൂട്ടിയ പ്രിയ ഇപ്പോൾ അതുക്കും മേലെ പിടിച്ചു കുലുക്കിയുള്ള വരവാണിവിടെ.

Youtube Video


അഭിനേത്രിയായ ശ്രീദേവി എന്ന കഥാപാത്രമാണ് പ്രിയ അവതരിപ്പിക്കുന്നത്. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയിട്ടും അവർ അനുഭവിക്കുന്ന ഏകാന്തതയും മറ്റും പ്രമേയമാക്കിയുള്ള വീഡിയോ ദൃശ്യങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രശാന്ത് മാമ്പുള്ളി രചനയും സംവിധാനവും കൈകാര്യം ചെയ്തിരിക്കുന്ന ചിത്രമാണിത്.

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് ആണ് പ്രിയയുടെ ആദ്യ ചിത്രം. എന്നാൽ ചിത്രരീകരണം പോലും പൂർത്തിയാക്കും മുൻപ് പുറത്തു വന്ന ഗാനം മാണിക്യ മലരായ പൂവിയിലെ കണ്ണിറുക്കി രംഗം കൊണ്ട് തന്നെ പ്രിയ പ്രകാശ് വാര്യർ എന്ന പുതുമുഖ നായിക ഇന്ത്യയിലുടനീളം പ്രശസ്തയായി. ഗൂഗിളിൽ പോലും പ്രേക്ഷകർ ഇടിച്ചു കയറി പ്രിയയുടെ പേരും വിവരങ്ങളും പരാതി. പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിതങ്ങളിലും മുഖം കാണിക്കാൻ ഇതിനോടകം പ്രിയക്ക് അവസരം വന്നു ചേർന്നു. ഒരു അഡാർ ലവ് ഈ വരുന്ന ഫെബ്രുവരി 14ന് തിയേറ്ററിലെത്തും.

First published: January 14, 2019, 11:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories