• HOME
  • »
  • NEWS
  • »
  • film
  • »
  • നായിക മാത്രമല്ല, ഗായികയായും പ്രിയ വാര്യർ; പാട്ടിന്റെ ടീസർ പുറത്ത്

നായിക മാത്രമല്ല, ഗായികയായും പ്രിയ വാര്യർ; പാട്ടിന്റെ ടീസർ പുറത്ത്

നരേഷ് അയ്യർക്കൊപ്പമാണ് പ്രിയയുടെ ഗായികയായുള്ള അരങ്ങേറ്റം.

പ്രിയ പ്രകാശ് വാര്യർ

പ്രിയ പ്രകാശ് വാര്യർ

  • Last Updated :
  • Share this:
    അഭിനയത്തിനും മോഡലിംഗിനും പുറമെ ഗായികയായും തിളങ്ങി പ്രിയ പ്രകാശ് വാര്യർ. പ്രിയ ആദ്യമായി പാടിയ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു. രജിഷ വിജയൻ നായികയായി എത്തുന്ന ഫൈനൽസ് എന്ന ചിത്രത്തിലെ ഗാനമാണ് പ്രിയ പാടിയിരിക്കുന്നത്.

    also read: BREAKING: പൊലീസുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ അജാസും മരിച്ചു

    തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായ് എന്ന ഗാനത്തിന്റെ സംഗീത സംവിധായകൻ കൈലാസ് മേനോൻ ഒരുക്കിയ 'നീ മഴവില്ലു പോലെൻ' എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയ ആലപിച്ചിരിക്കുന്നത്. നരേഷ് അയ്യർക്കൊപ്പമാണ് പ്രിയയുടെ ഗായികയായുള്ള അരങ്ങേറ്റം.

    പി ആർ അരുൺ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് ഫൈനൽസ്. മണിയൻപിള്ള രാജുവാണ് ചിത്രം നിർമ്മിക്കുന്നത്.
    First published: