ശ്രീദേവി തന്റെ പ്രണയം കണ്ടെത്തിയത് ആ ഒരാളിലായിരുന്നു. പലരും സ്നേഹം എന്ന് പറഞ്ഞു മുന്നിൽ വന്നപ്പോഴും ശ്രീദേവി അയാളെ മാത്രമേ സ്വീകരിച്ചുള്ളു. നായികയുടെ ഉദ്വേഗജനകമായ പ്രണയത്തിന്റെയും, അവിടുന്ന് അവർ കടന്നു പോകുന്ന നിഗൂഢതകളിലൂടെയും യാത്ര ചെയ്യുന്ന പ്രിയ പ്രകാശ് വാര്യർ നായികയായ ശ്രീദേവി ബംഗ്ളാവിന്റെ രണ്ടാമത്തെ ടീസർ പുറത്തു വന്നു. പ്രശാന്ത് മാമ്പുള്ളി രചനയും സംവിധാനവും കൈകാര്യം ചെയ്തിരിക്കുന്ന ചിത്രമാണിത്.
മലയാളിയായ പ്രിയയുടെ ബോളിവുഡ് ചിത്രത്തിൻറെ ആദ്യ ടീസർ കണ്ടു ഞെട്ടാത്തവരായാരുമില്ല. അതീവ ഗ്ലാമറസ് ലുക്കിലാണ് നടിയെ ശ്രീദേവി ബംഗ്ളാവിൽ കാണുന്നത്. എന്നാൽ ചിത്രത്തിനെതിരെ വക്കീൽ നോട്ടീസുമായി നടി ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ രംഗത്തെത്തിയിരുന്നു. ചിത്രത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്.
സൂപ്പർ നായികയെയാണ് താൻ 'ശ്രീദേവി ബംഗ്ലാവി'ൽ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യർ വെളിപ്പെടുത്തിയിരുന്നു. പുറത്തെത്തിയ ടീസറിൽ കഥാപാത്രം ബാത്ത്ടബ്ബിൽ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളും അണിയറക്കാർ ഉൾപ്പെടുത്തിയിരുന്നു. ശ്രീദേവിയുടെ മരണവുമായി സാമ്യമുള്ള ദൃശ്യങ്ങളും സംഭാഷണശകലങ്ങളുമാണ് സിനിമയ്ക്ക് എതിരെ കേസ് കൊടുക്കാൻ ബോണി കപൂറിനെ പ്രേരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.