ഒരു കണ്ണിറുക്കിലൂടെ പ്രിയ പ്രകാശ് വാര്യർ എന്ന അഭിനേത്രിയെ ലോകം അറിഞ്ഞ ചിത്രമാണ് ഒരു അഡാർ ലവ്. പ്രിയയുടെ കന്നി ചിത്രമായ അഡാർ ലവ് അത്രയുമധികം ഓളം സൃഷ്ടിച്ചിരുന്നു. എന്നാൽ തിയേറ്ററിൽ ഒരിക്കലും കാണാൻ സാധിക്കാത്ത ഒരു അഡാർ ലവ് കുസൃതി വീഡിയോയുമായി പ്രിയ വീണ്ടും ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുകയാണ്. ഇത് ചിത്രത്തിന്റെ രംഗങ്ങൾ ഒന്നും അടങ്ങിയ വീഡിയോ അല്ല എന്നതാണ്. ഇത്തവണ താരങ്ങൾ ആരുമല്ല പ്രിയക്കൊപ്പമുള്ളത്. ഛായാഗ്രാഹകൻ സിനു സിദ്ധാർഥ് ആണ്. ചേർന്നിരുന്ന് പ്രിയയോടടുക്കുന്ന വിഡിയോയാണ് ഇത്. എന്നാൽ ഇതിന്റെ അവസാനമാണ് സസ്പെൻസ് പൊളിയുന്നത്. 'ഇതെന്തിന്റെ കുഞ്ഞാഡെയ്' എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പുറത്തു വരുന്നത്.
'കണ്ണിറുക്കി പെൺകുട്ടി'യുടേതായി ഇനി വരുന്നത് ഹിന്ദി ചിത്രം 'ശ്രീദേവി ബംഗ്ളാവ്' ആണ്. മലയാളിയായ പ്രിയയുടെ ബോളിവുഡ് ചിത്രത്തിൻറെ ആദ്യ ടീസർ കണ്ടു ഞെട്ടാത്തവരായാരുമില്ല. അതീവ ഗ്ലാമറസ് ലുക്കിലാണ് നടിയെ ശ്രീദേവി ബംഗ്ളാവിൽ കാണുന്നത്. എന്നാൽ ചിത്രത്തിനെതിരെ വക്കീൽ നോട്ടീസുമായി നടി ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ രംഗത്തെത്തിയിരുന്നു. ചിത്രത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. സൂപ്പർ നായികയെയാണ് താൻ 'ശ്രീദേവി ബംഗ്ലാവി'ൽ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യർ വെളിപ്പെടുത്തിയിരുന്നു. ഇതിൽ അർബാസ് ഖാനുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.