HOME » NEWS » Film » MOVIES PRIYA VARRIER HAD A FALL DURING THE SHOOTING OF HER FILM

Priya Varrier | ഷൂട്ടിങ്ങിനിടെ പ്രിയ വാര്യർ വീണു; വീഡിയോ പോസ്റ്റ് ചെയ്ത് പ്രിയ

Priya Varrier had a fall during the shooting of her movie | ബാലൻസ് തെറ്റി പ്രിയ നിലത്തുവീഴുന്ന രംഗമാണ് വീഡിയോയിൽ

News18 Malayalam | news18-malayalam
Updated: February 25, 2021, 6:19 PM IST
Priya Varrier | ഷൂട്ടിങ്ങിനിടെ പ്രിയ വാര്യർ വീണു; വീഡിയോ പോസ്റ്റ് ചെയ്ത് പ്രിയ
വീഡിയോ രംഗം; പ്രിയ വാര്യർ
  • Share this:
ഷൂട്ടിങ്ങിനിടെ നടി പ്രിയ വാര്യർക്ക് വീഴ്ച. പ്രിയ തന്നെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇത്. ഓടി വന്ന് നായകൻറെ തോളത്തമരുന്ന രംഗത്തിൽ ബാലൻസ് തെറ്റി പ്രിയ നിലത്തുവീഴുകയായിരുന്നു. വിശ്വാസത്തോടെ മുന്നേറുമ്പോൾ ജീവിതം തന്നെ തള്ളിയിടുന്നതിന്റെ ഉദാഹരണം എന്നാണ് ഈ വീഴചയെ പ്രിയ ക്യാപ്‌ഷനിൽ വിവരിച്ചത്.

ആദ്യ ചിത്രമായ 'ഒരു അഡാർ ലവ്'ലെ കണ്ണിറുക്കി പെൺകുട്ടി എന്ന നിലയിലാണ് പ്രിയ പേരെടുത്തത്. സിനിമ റിലീസ് ചെയ്യുന്നതിനും വളരെ മുൻപ് തന്നെ ലോകമെമ്പാടും പ്രിയയെ അറിഞ്ഞു. ഒട്ടേറെ ഫാൻസും ഉണ്ടായി.

മാത്രവുമല്ല, സിനിമകളിൽ പ്രിയ സജീവമായില്ലെങ്കിലും ഒട്ടേറെ പരസ്യങ്ങളുടെ മോഡലായി പ്രിയ തിളങ്ങി.

നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന പേരിൽ വിവാദമായ ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടെ അടുത്ത ചിത്രം. ഇത് ഇവരുടെ ആദ്യ ബോളിവുഡ് ചിത്രമാണ്. പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദത്തിലായ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ കഥയാണിതെന്നാണ് അഭ്യൂഹങ്ങൾ പരന്നു. ശ്രീദേവി എന്നാണ് ചിത്രത്തിലെ പ്രിയയുടെ കഥാപാത്രത്തിന്റെ പേരും.

ചിത്രത്തിന്റെ ആദ്യ രണ്ട് ട്രെയ്‌ലറുകളും ശ്രദ്ധേയമായിരുന്നു. അർബാസ് ഖാന്റെ ഫൈറ്റ് രംഗങ്ങളും ഒരു ഐറ്റം ഡാൻസിന്റെ ഭാഗങ്ങളും ഉൾപ്പെടുന്നതായിരുന്നു മൂന്നാമത്തെ ട്രെയ്‌ലർ. അതീവ ഗ്ലാമറസായിട്ടാണ് പ്രിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയിലെ പ്രിയയുടെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിരുന്നു.

പൂർണമായി ലണ്ടനിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ആറാത് എന്റർടെയ്ന്‌‍മെൻറ്സാണ് ചിത്രം നിർമിക്കുന്നത്. ഇതൊരു സസ്പെൻസ് ത്രില്ലറാണെന്നും ശ്രീദേവി എന്ന പേര് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് വിവാദങ്ങളോട് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി പ്രതികരിച്ചിരിക്കുന്നത്. പ്രശാന്ത് മാമ്പുള്ളി മോഹൻലാലിനെ നായകനാക്കി 'ഭഗവാൻ' എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

പ്രിയ പോസ്റ്റ് ചെയ്ത വീഡിയോ ചുവടെ:




നായികയുടെ ഉദ്വേഗജനകമായ പ്രണയത്തിന്റെയും, അവിടുന്ന് അവർ കടന്നു പോകുന്ന നിഗൂഢതകളിലൂടെയും യാത്ര ചെയ്യുന്ന ടീസറും ശ്രദ്ധ നേടിയിരുന്നു.  ടീസറിൽ കഥാപാത്രം ബാത്ത്ടബ്ബിൽ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളും അണിയറക്കാർ ഉൾപ്പെടുത്തിയിരുന്നു. ശ്രീദേവിയുടെ മരണവുമായി സാമ്യമുള്ള ദൃശ്യങ്ങളും സംഭാഷണശകലങ്ങളുമാണ് സിനിമയ്ക്ക് എതിരെ കേസ് കൊടുക്കാൻ ബോണി കപൂറിനെ പ്രേരിപ്പിച്ചത്.

സൂപ്പർ നായികയെയാണ് താൻ 'ശ്രീദേവി ബംഗ്ലാവി'ൽ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യർ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ഗ്ലാമർ ചിത്രങ്ങളുമായി പ്രിയ ആരാധകരുടെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.

Summary: Priya Prakash Varrier had a fall while shooting. She posted a video of the same on Instagram. "Visual representation of life knocking me down everytime I try and take a leap of faith," she captions.
Published by: user_57
First published: February 25, 2021, 2:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories