പ്രിയ വാര്യർ നായിക; മലയാളത്തിലും കന്നഡയിലുമായി 'വിഷ്ണുപ്രിയ' ഒരുങ്ങുന്നു

Priya Varrier movie Vishnupriya to be released in Malayalam and Kannada | നായകൻ: ശ്രേയസ് മഞ്ജു

News18 Malayalam | news18-malayalam
Updated: January 14, 2021, 2:10 PM IST
പ്രിയ വാര്യർ നായിക; മലയാളത്തിലും കന്നഡയിലുമായി 'വിഷ്ണുപ്രിയ' ഒരുങ്ങുന്നു
വിഷ്ണുപ്രിയ
  • Share this:
പ്രിയ വാര്യർ നായികയാവുന്ന വി.കെ. പ്രകാശ് ചിത്രം 'വിഷ്ണുപ്രിയ' മലയാളത്തിലും കന്നഡയിലുമായി ഒരുങ്ങുന്നു. ശ്രേയസ് മഞ്ജു ചിത്രത്തിലെ നായകനാവും. ഷബീർ പത്താൻ ആണ് നിർമ്മാതാവ്.

ഒരു സമ്പൂർണ്ണ പ്രണയ ചിത്രമായാണ് വിഷ്ണുപ്രിയ ഒരുങ്ങുന്നത്. ഗോപി സുന്ദറാണ് ഗാനങ്ങൾക്ക് ഈണമിടുന്നത്.

ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ഇറങ്ങുന്ന വി.കെ. പ്രകാശ്-അനൂപ് മേനോൻ ചിത്രം 'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി'യിലും പ്രിയ വാര്യർ നായികയാണ്.അരങ്ങേറ്റ ചിത്രത്തിന് ശേഷം പ്രിയാ വാര്യരുടെ സിനിമകൾ മലയാളത്തിലുണ്ടായില്ല. ഇതിനിടെ 'ശ്രീദേവി ബംഗ്ളാവ്' എന്ന ബോളിവുഡ് ചിത്രത്തിൽ പ്രിയ വേഷമിട്ടു. അന്തരിച്ച നടി ശ്രീദേവിയുടെ മരണവുമായി സമാനതകളുള്ള രംഗങ്ങളുടെ പേരിൽ വിവാദമായ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല.
Published by: user_57
First published: January 14, 2021, 2:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading