എം.ടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത് ബിജു മേനോൻ നായകനാവുന്ന ചിത്രം പട്ടാമ്പിയിൽ ഷൂട്ടിംഗ് ആരംഭിച്ചു. എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന പത്തു ചിത്രങ്ങളുടെ സീരീസിൽ ഒന്നാണിത്. ന്യൂസ് വാല്യു പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമ്മാതാക്കൾ. നെറ്ഫ്ലിക്സ് റിലീസ് പ്രതീക്ഷിച്ചുകൊണ്ട് ഇറക്കുന്ന സീരീസാകുമിത്.
ഒരു ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവൻ ആണ്. നടൻ സിദ്ധിഖ് ആണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക.
'ആർക്കറിയാം' എന്ന സിനിമയിൽ എഴുപതുകൾ പിന്നിട്ട നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ബിജു മേനോൻ ആണ്. ഇതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും അടുത്ത് റിലീസ് ചെയ്ത ചിത്രം. പാർവതി തിരുവോത്തിന്റെ അച്ഛന്റെ വേഷമാണ് ബിജു മേനോൻ കൈകാര്യം ചെയ്തത്. ബിജു മേനോൻ നായകനായി 'ഒരു തെക്കൻ തല്ലു കേസ്' എന്ന സിനിമ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിന്റെ ബോക്സിങ് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ കഥാപാത്രത്തിനായി മോഹൻലാൽ ബോക്സിങ് പരിശീലനം നേടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Also read: റേ മാത്യൂസ് ആയി പൃഥ്വിരാജ്; 'ഭ്രമം' ട്രെയ്ലർ പുറത്തിറങ്ങി
പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മലയാള ചിത്രം 'ഭ്രമം' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. റേ മാത്യൂസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്.
'അന്ധാദുൻ' എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഭ്രമം. 2018ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തിൽ തബു, ആയുഷ്മാൻ ഖുറാന, രാധിക ആപ്തെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജിന്റെ റോളിൽ ഹിന്ദിയിൽ എത്തിയത് ആയുഷ്മാൻ ഖുറാന ആണ്. ബ്ലാക്ക് കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിലെ സിനിമയാണിത്.
അന്ധരുടെ ലോകത്തെ ജീവിതം എങ്ങനെ എന്ന് പഠിക്കാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്ന സംഗീതജ്ഞനായ യുവാവിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. തബുവിന്റെ വേഷത്തിൽ മംമ്തയും, മാനവ് വിജ് അവതരിപ്പിച്ച വേഷത്തിൽ ഉണ്ണി മുകുന്ദനുമെത്തും.
ചിത്രം ഒക്ടോബർ മാസം ഏഴിന് ആമസോൺ പ്രൈം വഴി പുറത്തിറങ്ങും. രവി കെ. ചന്ദ്രന് ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'. ബോളിവുഡ് ചിത്രം 'അന്ധാധുൻ' മലയാളം പതിപ്പ് കൂടിയാണ് ഈ ചിത്രം.
എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സ്മിനു, അനന്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. തിരക്കഥയും, സംഭാഷണവും ശരത് ബാലന്.
Summary: A Priyadarshan- Biju Menon movie based on the script by MT Vasudevan Nair starts rolling in Pattambi
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.