അടുത്ത ബോളിവുഡ് ചിത്രം നടൻ അക്ഷയ് കുമാറുമൊത്തെന്ന് സംവിധായകൻ പ്രിയദർശൻ. ഹേരാ ഫേരി 3 എന്ന ചിത്രം താൻ സംവിധാനം ചെയ്യില്ല എന്നും 'മുംബൈ മിററിന്' നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ വ്യക്തമാക്കി.
അക്ഷയ്‌യുമായി ചേർന്നുള്ള അടുത്ത ചിത്രം ഹേരാ ഫേരി അല്ല. സീരിയസ് തീമുള്ള ഒരു ചിത്രമാണ് തുടക്കത്തിൽ പ്ലാൻ ചെയ്തതെങ്കിലും തന്നിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് കോമഡി ആണെന്ന് പ്രിയദർശൻ.
ഡിസംബറിൽ തുടങ്ങാൻ പ്ലാൻ ഇട്ടിരുന്നെങ്കിലും അത് സാധ്യമല്ല. ഇനി 2021 സെപ്റ്റംബറിൽ ചിത്രീകരണം തുടങ്ങാനാണ് പ്ലാൻ. ഹേരാ ഫേരി പോലെ ഒരു കോമിക് ത്രില്ലറാവും ചിത്രമെന്നും പ്രിയദർശൻ.
പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ടിൽ ഒട്ടേറെ വിജയചിത്രങ്ങൾ ഒരുങ്ങിയിട്ടുണ്ട്.
ഹംഗാമ 2 എന്ന തന്റെ ചിത്രത്തിന്റെ ക്ളൈമാക്സ് ഷൂട്ട് ചെയ്യാനുള്ള തയാറെടുപ്പിലാണ് പ്രിയദർശൻ.
മലയാളത്തിൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിന്റെ
മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം റിലീസിനായുള്ള കാത്തിരിപ്പിലാണ്. ചിത്രം പ്രദർശനത്തിനെത്തിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചപ്പോഴാണ് ലോകമെമ്പാടും കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും ഉടലെടുത്തത്.
ഉയർന്ന ബഡ്ജറ്റിൽ പൂർത്തിയാക്കിയ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.