• HOME
 • »
 • NEWS
 • »
 • film
 • »
 • ദൈവം സമ്മാനിച്ച അസുലഭ നിമിഷം; മോഹൻലാലിന്റേയും കല്യാണിയുടെയും ചിത്രം പോസ്റ്റ് ചെയ്ത് പ്രിയദർശൻ

ദൈവം സമ്മാനിച്ച അസുലഭ നിമിഷം; മോഹൻലാലിന്റേയും കല്യാണിയുടെയും ചിത്രം പോസ്റ്റ് ചെയ്ത് പ്രിയദർശൻ

Priyadarshan shares the joy of Mohanlal and Kalyani acting together | പോസ്റ്റുമായി പ്രിയദർശൻ

പോസ്റ്റുമായി പ്രിയദർശൻ

പോസ്റ്റുമായി പ്രിയദർശൻ

 • Last Updated :
 • Share this:
  തിരുവനന്തപുരത്തെ മോഡൽ സ്കൂൾ മുതൽ ആരംഭിച്ചതാണ് മോഹൻലാൽ-പ്രിയദർശൻ സൗഹൃദം. പിന്നീട് സിനിമയുടെ വെള്ളിവെളിച്ചത്തിന്റെ അമരക്കാരായി ആ സുഹൃത്തുക്കൾ മാറി. സൗഹാർദ്ദ താഴ്വര, തലമുറകൾ കടന്നും ഒഴുകുകയാണ്. കല്യാണിയും പ്രണവ് മോഹൻലാലും വേഷമിടുന്ന രണ്ടു ചിത്രങ്ങളാണ് അണിയറിൽ നിന്നും സ്‌ക്രീനിൽ എത്താൻ കാത്തുനിൽക്കുന്നത്.

  മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം സിനിമയിലും, ഹൃദയം ചിത്രത്തിലും ഇരുവരെയും പ്രേക്ഷകർക്ക് കാണാം. രണ്ടു സിനിമകളിലും കല്യാണി നായിക വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

  മറ്റൊരു സന്തോഷമെന്തെന്നാൽ ഇപ്പോൾ മോഹൻലാലിനൊപ്പം കല്യാണി പ്രിയദർശൻ അഭിനയിക്കാൻ ആരംഭിച്ചുകഴിഞ്ഞു.

  നിലവിൽ ഷൂട്ടിംഗ് നടക്കുന്ന, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, ബ്രോഡാഡിയിൽ ഇരുവരും ഒന്നിച്ചഭിനയിച്ചതിന്റെ സന്തോഷം പങ്കിടുകയാണ് പ്രിയദർശൻ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ.

  ഈശ്വരൻ എനിക്ക് സമംനിച്ച അസുലഭ മുഹൂർത്തം എന്നാണ് പ്രിയദർശൻ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.  കൂടുതലും ഇൻഡോർ സാധ്യതയുള്ള ചിത്രം ഒരുവിധത്തിലും കേരളത്തിൽ ഷൂട്ടിംഗ് നടത്താൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് തെലങ്കാനയിലേക്ക് പറിച്ചു നട്ടത്. ഏഴോളം മലയാള ചിത്രങ്ങളാണ് കേരളം വിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറിയത്.

  മോഹൻലാലിനും കല്യാണിക്കും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.

  'ബ്രോ ഡാഡി' എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസും നിർവ്വഹിക്കും. പശ്ചാത്തലസംഗീതം എം. ആർ. രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്. വാവാ നജുമുദ്ദീൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കൽ പ്രൊഡക്ഷൻ കൺട്രോളറുമായിരിക്കും. മനോഹരൻ പയ്യന്നൂർ ഫിനാൻസ് കൺട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയർ ആണ് നിർവ്വഹിക്കുക.

  ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധായകനാവുന്ന സിനിമ കൂടിയാണ് 'ബ്രോ ഡാഡി'. മോഹൻലാലും ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ്.

  ലൂസിഫറിന് ശേഷം മോഹൻലാൽ-പൃഥ്വിരാജെ-മുരളി ഗോപി കൂട്ടുകെട്ടിൽ ഇറങ്ങുന്ന സിനിമയാണ് എമ്പുരാൻ. ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങളുണ്ടാകുമെന്നും ഇതൊരു സീരീസ് ആയാണ് ഒരുക്കുന്നതെന്നും അടക്കമുള്ള വിവിധ സൂചനകൾ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തേ തന്നെ തുറന്ന് പറഞ്ഞിരുന്നു.

  Summary: Priyadarshan posts a pic of Mohanlal and Kalyani Priyadarshan together and captions it "Its one of the greatest moment god has gifted me today, my daughter Kalyani acted with my boon companion Mohanlal. Thanks to Prithviraj and Antony"
  Published by:user_57
  First published: