പ്രശസ്ത എഴുത്തുകാരന് എം.ടി വാസുദേവന്‍ നായരുടെ ശിലാലിഖിതം സിനിമയാക്കാനൊരുങ്ങുകയാണ് പ്രിയദര്ശന്. എം.ടിയുടെ ആറ് കഥകള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രത്തില്‍ ബിജു മേനോനാണ് നായകനാവുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ മാറുന്നതോടെയായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്ന് ബിജു മേനോന് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. മുമ്പ് വെട്ടം ഉള്‍പ്പെടെ ഏതാനും സിനിമകളിലേക്ക് പ്രിയദര്ശന് ക്ഷണിച്ചിരുന്നുവെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഇപ്പോള്‍ എം.ടി - പ്രിയദര്ശന് കൂട്ടുകെട്ടില്‍ ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എം.ടി സാറിന്റെ ചിത്രത്തില്‍ ഭാഗമാവാന്‍ കഴിയുക എന്നത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്. പ്രിയന് ചേട്ടന്റെ ഒരുപാട് സിനിമകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത സൗഹൃദമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഒരു സിനിമയിലും ചെയ്യാന്‍ എനിക്ക് പറ്റിയിട്ടില്ല. ഈ ഒരു കൂട്ടുകെട്ടില്‍ ചെയ്യാന്‍ കഴിയുന്നത് വലിയൊരു എക്സൈറ്റ്മെന്റ് ആണ്', ബിജു മേനോന് പറഞ്ഞു.
ചിത്രം നെറ്റ്ഫ്ലിക്സ് ഒ.ടി.ടിക്കായാണ് ഒരുങ്ങുന്നതായാണ് സൂചന. അടുത്തിടെ മണിരത്നം ഒരുക്കിയ നവരസ ആന്തോളജി സീരീസില്‍ സമ്മര്‍ ഓഫ് 92 എന്ന സിനിമയൊരുക്കിയിരുന്നത് പ്രിയദര്ശന് ആയിരുന്നു.
Anniyan Remake | ആരാണ് ശരിക്കും അന്യന്? ഹിന്ദി റീമേക്ക് പ്രതിസന്ധിയില്‍
Also Read - Lucifer Telugu Biju Menon | ചിരഞ്ജീവിയോടു മുട്ടാൻ ബിജു മേനോന്
മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വില്ലനായ ബോബിയായി എത്തുന്നത് ബിജു മേനോന്. മലയാളത്തില്‍ വിവേക് ഒബ്റോയിയാണ് ബോബിയായി എത്തിയത്.
ഗോഡ്ഫാദര് എന്ന പേരിലാണ് തെലുങ്ക് ലൂസിഫര്‍ പുറത്തിറക്കുന്നത്. മലയാള ചിത്രത്തില്‍ നിന്ന് ഏതാനും മാറ്റങ്ങളോടെയാണ് ചിത്രം ഒരുക്കുന്നത്.
മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമായ 'ഗോഡ്ഫാദര്'ന്റെ മോഷന്‍ പോസ്റ്റര്‍ ഈയടുത്താണ് റിലീസ്സായത്. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദര് സംവിധാനം ചെയ്യുന്നത് മോഹന്‍ രാജയാണ്.
കൊണിഡെല പ്രൊഡക്ഷന്‍സ്, സൂപ്പര്‍ ഗുഡ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ആര്.ബി ചൗധരി, എന്‍.വി പ്രസാദ്, കൊനിദേല സുരേഖ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തില്‍ നായിക നയന്‍താരയാണ്. ഇത് രണ്ടാം തവണയാണ് നയന്‍താര ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. നേരത്തെ സായ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ നായികയായി നയന്‍സ് വേഷമിട്ടിരുന്നു. ചിത്രത്തില്‍ ബോബി എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജു മേനോന് ആണ്.
എസ്.എസ് തമന് ആണ് സംഗീത സംവിധാനം.
ഛായാഗ്രാഹകന്‍ നിരവ് ഷാ ക്യാമറ കൈകാര്യം ചെയ്യുന്നു. കലാസംവിധാനം- സുരേഷ് സെല്വരാജന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വക്കാട അപ്പറാവു, പി.ആര്.ഒ- വംശി-ശേഖര്‍, പി.ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട്. ഗോഡ്ഫാദറിന്റെ ഷൂട്ടിംഗ് അടുത്തിടെ ഹൈദരാബാദില്‍ ആരംഭിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.