• HOME
  • »
  • NEWS
  • »
  • film
  • »
  • One Nation | പ്രിയദർശൻ, വിവേക് രഞ്ജൻ അഗ്നിഹോത്രി ഉൾപ്പെടെ ആറ് സംവിധായകർ; 'വൺ നേഷൻ' വരുന്നു

One Nation | പ്രിയദർശൻ, വിവേക് രഞ്ജൻ അഗ്നിഹോത്രി ഉൾപ്പെടെ ആറ് സംവിധായകർ; 'വൺ നേഷൻ' വരുന്നു

'ദി കശ്മീർ ഫയൽസ്' സംവിധായകൻ വിവേക് രഞ്ജൻ ​​അഗ്നിഹോത്രി ട്വിറ്റർ വഴിയാണ് പ്രഖ്യാപനം നടത്തിയത്

  • Share this:

    പ്രിയദർശൻ, വിവേക് രഞ്ജൻ അഗ്നോഹോത്രി തുടങ്ങി ആറ് സംവിധായകർ ഒന്നിക്കുന്ന സീരീസ് ‘വൺ നേഷൻ’ റിപ്പബ്ലിക്ക് ദിനത്തിൽ പ്രഖ്യാപിച്ചു. ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് രഞ്ജൻ ​​അഗ്നിഹോത്രി ട്വിറ്റർ വഴിയാണ് പ്രഖ്യാപനം നടത്തിയത്. പ്രിയദർശൻ, ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ, മജു ബൊഹാര, സഞ്ജയ് പുരൺ സിംഗ് ചൗഹാൻ എന്നിവരാണ് മറ്റു സംവിധായകർ.

    “ആറ് ദേശീയ അവാർഡ് ജേതാക്കൾ ചേർന്ന്, ഇന്ത്യയെ #OneNation ആയി നിലനിർത്താൻ 100 വർഷക്കാലം തങ്ങളുടെ ജീവിതം സമർപ്പിച്ച, വാഴ്ത്തപ്പെടാത്ത നായകന്മാരുടെ പറയാത്ത കഥകൾ പറയും,” സഹസംവിധായകരുമായി തന്റെ ട്വിറ്റർ ഹാൻഡിൽ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിവേക് ​​ഇങ്ങനെ കുറിച്ചു.

    വിഷ്ണു വർദ്ധൻ ഇന്ദുരിയും ഹിതേഷ് തക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

    വിവേക് രഞ്ജൻ ​​അഗ്നിഹോത്രി ഇപ്പോൾ തന്റെ ഭാര്യ പല്ലവി ജോഷി, അനുപം ഖേർ, ‘കാന്താര’ താരം സപ്തമി ഗൗഡ എന്നിവർ അഭിനയിക്കുന്ന ‘ദി വാക്സിൻ വാർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്.

    ‘ദ കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ പേരിൽ അദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചു.

    ഓസ്‌കാർ മത്സരാർത്ഥികളുടെ പട്ടികയിലും ചിത്രം ഇടം നേടിയിരുന്നുവെങ്കിലും നോമിനേഷനിൽ എത്താനായില്ല.

    ‘ദി വാക്സിൻ വാർ’, ‘വൺ നേഷൻ’ എന്നിവയ്ക്ക് പുറമെ, ഡൽഹി കലാപത്തെ ആസ്പദമാക്കിയുള്ള ‘ദ ഡൽഹി ഫയൽസ്’ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്യുന്നുണ്ട്.

    അതേസമയം, 2020-ലെ മഹാമാരിയിൽ കൊറോണ വാക്‌സിൻ നിർമ്മിക്കാൻ തങ്ങളുടെ ജീവിതത്തിന്റെ രണ്ട് വർഷം ബലിയർപ്പിച്ച ശാസ്ത്രജ്ഞരുടെയും മറ്റ് ഇന്ത്യക്കാരുടെയും കഥയാണ് ‘ദി വാക്‌സിൻ വാർ’ പറയുന്നത്.

    Summary: Priyadarshan, Vivek Ranjan Agnihotri and four others join hands to present a series, One Nation, on India’s unsung heroes. ‘Six National Award winners will tell the untold tales of India’s unsung heroes who dedicated their lives for 100 years to keep India as #OneNation. Priyadarshan, Vivek Ranjan Agnihotri, Dr Chandra Prakash Dwivedi, John Methew Mathan, Maju Bohara,
    Sanjay Puran Singh Chauhan’ he tweeted

    Published by:user_57
    First published: