പുതിയ ചിത്രം 'ദി സ്കൈ ഇസ് പിങ്ക്'ന്റെ പ്രൊമോഷന്റെ ഭാഗമായി കപിൽ ശർമ്മ ഷോയിൽ പങ്കെടുക്കാനെത്തിയതാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. എന്നാൽ അവതാരകനോട് പ്രിയങ്ക ചോദിച്ച ചോദ്യം ആരാധകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. രണ്ടു കോടി രൂപയും മാലിദ്വീപിൽ ആറ് ഹോട്ട് പെൺകുട്ടികളെയും തന്നാൽ ഏത് സ്വീകരിക്കുമെന്നായിരുന്നു പ്രിയങ്ക കപിലിനോട് ചോദിച്ചത്.
കപിൽ തന്നെയാണ് പരിപാടിയിൽ നിന്നും ചീന്തിയെടുത്ത ഈ ചോദ്യം പോസ്റ്റ് ചെയ്തത്. കപിലിന്റെ നർമ്മം തുളുമ്പുന്ന സംഭാഷണ ശൈലി പ്രസിദ്ധമാണ്. അടുത്തിടെ കാമുകിയായിരുന്ന ഗിനി ചത്രത്തിനെ വിവാഹം ചെയ്ത കപിൽ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. കൂടാതെ വളരെ സത്യസന്ധമായി തന്റെ സെലിബ്രിറ്റി ഗെസ്റ്റുകൾക്കൊപ്പം നടത്തുന്ന സൗഹൃദ സംഭാഷണം പ്രേക്ഷകർക്കിടയിൽ ഇദ്ദേഹത്തിന് വളരെയധികം ആരാധകരെ നേടിത്തന്നിട്ടുണ്ട്.
എന്നാൽ ഈ ചോദ്യത്തിന് കപിൽ കൊടുത്ത മറുപടി തനിക്ക് രണ്ട് കോടി മതിയെന്നാണ്. കാരണം വിശദമാക്കുന്നുമുണ്ട്. മറ്റെല്ലാം കൂടി 60,000 രൂപയുടെ പാക്കേജായി തനിക്കു ലഭിക്കും എന്ന കപിലിന്റെ വാചകം ആരാധകരെ ഇളക്കി മറിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.