പ്രിയങ്ക ചോപ്ര എന്ത് ചെയ്താലും അത് വലിയ വാർത്തയാകുന്ന കാലമാണിത്. നിക്ക് ജൊനാസിനെ വിവാഹം കഴിച്ചതോടെ പ്രിയങ്കയ്ക്ക് ലഭിക്കുന്ന വാർത്താപ്രാധാന്യം വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. ഇരുവരുടെയും ജീവിതത്തിൽ എന്ത് നടക്കുന്നുവെന്ന് നോക്കിയിരിക്കുകയാണ് മാധ്യമങ്ങൾ.
അടുത്തിടെ പ്രിയങ്ക ചോപ്ര ഒരു കോഫി കുടിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. വീടിന് അടുത്തുള്ള ഒരു കോഫി ഷോപ്പിൽ പോയി കോഫി ഓർഡർ ചെയ്ത പ്രിയങ്ക ശരിക്കും ഞെട്ടിപ്പോയത് അത് കൈയിൽ ലഭിച്ചപ്പോഴാണ്. കോഫിയിൽ അതാ, തന്റെ ഭർത്താവ് നിക്ക് ജൊനാസിന്റെ മുഖം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം വൈറലായി മാറി കഴിഞ്ഞു.
ദ സ്കൈ ഈസ് പിങ്ക് ആണ് പ്രിയങ്ക ചോപ്രയുടെ ഉടൻ റിലീസാകാൻ പോകുന്ന സിനിമ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.