ലോസ് ഏഞ്ചൽസിലെ ബെവേർലി ഹിൽസിൽ പുതിയ ഭവനം അന്വേഷിക്കുകയാണ് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനസും. ന്യൂ യോർക്കിൽ താമസിച്ചിരുന്ന പ്രിയങ്ക വിവാഹ ശേഷം ലോസ് ഏഞ്ചൽസിലേക്ക് താമസം മാറിയിരുന്നു.
ലോസ് ഏഞ്ചൽസിലുള്ള നിക്കിന്റെ വീട് ഏകദേശം 48.92 കോടി രൂപയ്ക്ക് വിറ്റിരുന്നു. ഇപ്പോൾ ഇവർ രണ്ടു പേരും ബെവേർലി ഹിൽസിലോ, തൊട്ടടുത്തുള്ള ബെൽ എയറിലോ കുറേക്കൂടി വിലകൂടിയ വീടിനായുള്ള അന്വേഷണത്തിലാണ്. ഇവർ രണ്ടു പേരും ചേർന്ന് 141.83 കോടിയുടെ വീട് വാങ്ങാൻ ആണ് പദ്ധതി എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
ജോനസ് സഹോദരന്മാരുടെ 'ഹാപ്പിനസ് ബിഗിൻസ് ടൂർ' കഴിഞ്ഞ ശേഷം ഇവർ ഈ ഡീൽ പൂർത്തിയാക്കും എന്നാണ് സൂചനകൾ. മിയാമിയിലാണ് ഈ ടൂർ ആരംഭിക്കുക. 2020 ഫെബ്രുവരി 22 വരെ ഈ യാത്ര ഉണ്ടാവും. അതിനുള്ളിൽ മറ്റു വസ്തുവകകളിലേക്കും ഇവർ ശ്രദ്ധ നൽകും എന്ന് കൂടി റിപ്പോർട്ടിൽ പറയുന്നുണ്ട്. അഞ്ചു ബെഡ്‌റൂമും, നാല് ബാത്റൂമും പൂളും ഉൾപ്പെട്ടതായിരുന്നു നിക്ക് കച്ചവടം ചെയ്ത വീടിനുള്ളിൽ. പുതിയ വീട് ഇതിലും അത്യാർഭാടം നിറഞ്ഞതാവും എന്നാണ് പ്രതീക്ഷ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.