പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനസിന്റെയും ചിത്രങ്ങളും വിഡിയോകളും പ്രേക്ഷക ലോകം ആഘോഷിക്കാറുണ്ട്. അതിൽ ഏറ്റവും പുതിയ ചിത്രമാണ് ഇരുവരും 'കർവ ചൗത്' കൊണ്ടാടിയത്. അതിനു തൊട്ടു പിന്നാലെ വന്നത് ഒരു വിഡിയോയാണ്.
നിക്കും സഹോദരന്മാരും ചേർന്ന് നടത്തിയ സംഗീത വിരുന്നിൽ നിന്നുമാണ് ഏറ്റവും പുതിയ വീഡിയോ എത്തുന്നത്. നിക്ക്, കെവിൻ, ജോ സഹോദരന്മാരാണ് പരിപാടിയിലുള്ളത്.
നിക്കിനെയും പ്രിയങ്കയെയും ചേർത്ത് 'നിക്യങ്ക' എന്നാണ് താര ലോകം വിളിക്കുന്നത്. പാടി പാടി തന്റെ പ്രിയതമ പ്രിയങ്കയുടെ അടുത്ത് എത്തുന്നതും നിക്ക് ചുണ്ടു കോർത്ത് ചുംബിക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറൽ ആയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.