ചുറ്റും പിന്തുടരുന്ന വെള്ളിത്തിളക്കവും പ്രശസ്തിയും മാറ്റി നിർത്തിയാൽ താരങ്ങളും മനുഷ്യർ തന്നെയാണ്. അത് കൊണ്ട് തന്നെ പ്രേക്ഷകരുൾപ്പെടുന്ന സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ കുറെയൊക്കെ അവരെയും ബാധിക്കാറുണ്ട്. അതിൽ ഏറ്റവും പുതുതായി എത്തുന്നത് ഡൽഹിയിലെ അന്തരീക്ഷ-വായു മലിനീകരണമാണ്. ഡൽഹിയിൽ പഠനം, ജോലി, ജീവിതം ഒക്കെയും ഒഴിവാക്കി മറ്റെങ്ങും പോകാൻ ആവാത്ത വ്യക്തികളുടെ കൂട്ടത്തിൽ തന്നെയാണ് ബോളിവുഡ് താരങ്ങളും.
തന്റെ മുഖത്ത് ഒരു മാസ്ക് ധരിച്ച് അവസ്ഥയുടെ ഭീകരത ഓർമ്മിപ്പിക്കുകയാണ് നടി പ്രിയങ്ക ചോപ്ര ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ. വൈറ്റ് ടൈഗർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് താരം. ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവിക്കുന്നതെങ്ങനെ എന്ന് ചിന്തിക്കാനാവുമോ എന്ന് പ്രിയങ്ക ചോദിക്കുന്നു.
തങ്ങൾ എയർ പ്യൂരിഫയറും മാസ്കുകളും കൊണ്ട് തരണം ചെയ്യുമ്പോൾ, മറ്റുള്ളവർ എന്ത് ചെയ്യും എന്നാണ് പ്രിയങ്കയുടെ ചിന്ത. വീടില്ലാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും പ്രിയങ്ക അഭ്യർത്ഥിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.