ധരിക്കുന്ന വേഷം കൊണ്ട് എപ്പോഴും ശ്രദ്ധേയയാവുന്ന നടിയാണ് പ്രിയങ്ക ചോപ്ര. അതിൽ ഏറ്റവും ഒടുവിലത്തേതാണ് മെറ്റ് ഗാലയിലെ ഹെവി ഗൗണും അണിഞ്ഞു കൊണ്ടുള്ള കിടിലൻ അപ്പിയറൻസ്. മൊത്തത്തിൽ ഗ്ലാം ലുക്കിൽ തുളുമ്പുകയായിരുന്നു പീസീ എന്നോമന പേരുള്ള പ്രിയങ്ക. ഡിസൈനർ മരിയ ഗ്രാസിയയുടെ ഡിയോർ സ്പ്രിങ് കളക്ഷനിലെ വെള്ളി ഗൗണും, കിരീടവും ഏറെ ചർച്ച ചെയ്യപ്പെട്ടു അതുപോലെ തന്നെ ട്രോളുകളും കൊട്ടിഘോഷിച്ചിറങ്ങി.
എല്ലാം കഴിഞ്ഞപ്പോഴേക്കും ഡിസൈനർ പ്രബൽ റാണാ ഗുരുങ് ഒരു പോസ്റ്റുമായി ഇതാ. അതുവരെ ആരും കാണാത്ത പ്രിയങ്കയുടെ മെറ്റ് ഗാല മോമെന്റ്റ് ആയിരുന്നത്. വേദിക്കു പിന്നിലെ രസകരമായ രംഗം. എടുത്താൽ പൊങ്ങാത്ത ഹെവി ഗൗൺ താങ്ങിക്കൊണ്ടു നടന്നു നീങ്ങിയ പ്രിയങ്കയോട് ഒരു ഹിന്ദി ഗാനം പാടാനായിരുന്നു ആവശ്യം. ഉടൻ തന്നെ പ്രിയങ്ക ആ ആഗ്രഹം സാധിച്ചു കൊടുത്തു. പ്രശസ്ത ഹിന്ദി സിനിമാ ഗാനമായ 'ചോളി കെ പീച്ചേ ക്യാ ഹേ' മൂളി പ്രിയങ്ക മുന്നോട്ടു നടന്നു.
നിലത്തിഴയുന്ന ഗൗണും അണിഞ്ഞു ഭർത്താവ് നിക്ക് ജോനസ്സിന്റെ കൈ പിടിച്ചു ന്യൂ യോർക്കിലെ മെറ്റ് ഗാല പരിപാടിയിൽ പങ്കെടുത്ത പ്രിയങ്ക ചോപ്രയെ എല്ലാരും ശ്രദ്ധിച്ചിരുന്നു. ഗൗണിലല്ല എല്ലാവരുടെയും നോട്ടം ആ തലമുടിയിലേക്കായിരുന്നു. പാറിപ്പറന്നു നിൽക്കുന്ന ഹെയർടൂ കൊണ്ട് മാത്രം ആ വലിയ വേദിയിലെ താരമായി പ്രിയങ്ക മാറി. ഇത് മൂന്നാം തവണയാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിലെത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Met Gala 2019, Nick Jonas, Priyanka chopra, Priyanka Chopra family, Priyanka Chopra-Nick Jonas