പ്രിയങ്ക ചോപ്രയുടെ സഹോദരി മീര ചോപ്രക്ക് ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നും ജീവനുള്ള പുഴുക്കളെ ലഭിച്ചു. അഹമ്മദാബാദിലെ ഡബിൾ ട്രീ ബൈ ഹിൽട്ടൺ എന്ന ഹോട്ടലിലെ ഭക്ഷണത്തിൽ ആണ് പുഴു ഊർന്നിറങ്ങിയത്. ഭക്ഷണത്തിൽ പുഴു ഇഴയുന്ന ചിത്രം മീര ഇൻസ്റ്റാഗ്രാം വിഡിയോയായി പോസ്റ്റ് ചെയ്യുകയും ചെയ്തു.
വീഡിയോയിൽ കാണുന്ന ഭക്ഷണത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനെയും മീര ടാഗ് ചെയ്തിട്ടുണ്ട്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ എവിടെ എന്ന് മീര ചോദിക്കുന്നുമുണ്ട്. 'വലിയ വില കൊടുക്കുമ്പോൾ നിങ്ങളെ അവർ പുഴു തീറ്റിക്കുന്നു' എന്നാണ് മീരയുടെ വാചകം.
മീരയുടെ പോസ്റ്റ് കണ്ടതും ഇത് റെഗുലേറ്ററി കംപ്ലിയൻസ് ഡിവിഷനിലേക്ക് അറിയിച്ചിട്ടുള്ളതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതിനായി അവർ സമയം ചോദിച്ചിട്ടുമുണ്ട്. അടുത്തതായി ബോളിവുഡ് ചിത്രം സെക്ഷൻ 375ൽ ആണ് മീര ചോപ്ര വേഷമിടുക. അക്ഷയ് ഖന്ന, റിച്ച ഛദ്ധ എന്നിവരും ഇതിലെ കഥാപാത്രങ്ങളാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.