• HOME
  • »
  • NEWS
  • »
  • film
  • »
  • ഈ ലുക് ഡോണ്ട് യു ലൈക്? മെറ്റ് ഗാലയിലെ പ്രിയങ്ക ചോപ്രയുടെ ഗെറ്റപ്പ് ട്രോൾ ലോകത്തിനു ചാകര

ഈ ലുക് ഡോണ്ട് യു ലൈക്? മെറ്റ് ഗാലയിലെ പ്രിയങ്ക ചോപ്രയുടെ ഗെറ്റപ്പ് ട്രോൾ ലോകത്തിനു ചാകര

Priyanka Chopra's makeup in Met Gala trolled by social media | എല്ലാവരുടെയും നോട്ടം ആ തലമുടിയിലേക്കായിരുന്നു

മെറ്റ് ഗാലയിൽ പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനസ്സും

മെറ്റ് ഗാലയിൽ പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനസ്സും

  • Last Updated :
  • Share this:
    നിലത്തിഴയുന്ന ഗൗണും അണിഞ്ഞു ഭർത്താവ് നിക്ക് ജോനസ്സിന്റെ കൈ പിടിച്ചു ന്യൂ യോർക്കിലെ മെറ്റ് ഗാല പരിപാടിയിൽ പങ്കെടുത്ത പ്രിയങ്ക ചോപ്രയാണ് ട്രോൾ ലോകത്തെ പുത്തൻ താരം. ഗൗണിലല്ല എല്ലാവരുടെയും നോട്ടം ആ തലമുടിയിലേക്കായിരുന്നു. പാറിപ്പറന്നു നിൽക്കുന്ന ഹെയർടൂ കൊണ്ട് മാത്രം പ്രിയങ്ക ശ്രദ്ധ നേടി. വെറുതെ വിടുമോ ട്രോളന്മാർ? അവർ തകൃതിയായി പണി തുടങ്ങി. കേരളത്തിന് അകത്തും പുറത്തും പ്രിയങ്കയ്ക്ക് മേൽ ട്രോൾ വർഷം പെയ്തിറങ്ങി. ഇത് മൂന്നാം തവണയാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിലെത്തുന്നത്. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. ചാരവും മഞ്ഞയും പിങ്കും കളർന്ന ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം. വൈറ്റ് സ്യൂട്ടായിരുന്നു നിക് ധരിച്ചത്.











    First published: