നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Priyanka Nair | ഏക കഥാപാത്രമുള്ള ചിത്രം; പ്രിയങ്ക നായരുടെ 'ആ മുഖം' പോസ്റ്റർ ശ്രദ്ധേയമാവുന്നു

    Priyanka Nair | ഏക കഥാപാത്രമുള്ള ചിത്രം; പ്രിയങ്ക നായരുടെ 'ആ മുഖം' പോസ്റ്റർ ശ്രദ്ധേയമാവുന്നു

    ഒരു പ്രത്യേക സാഹചര്യത്തിൽ ഉറ്റവരൊന്നും ഇല്ലാതെ ഒറ്റപ്പെട്ടു പോയ മീരയുടെ ജീവിതത്തിലെ സംഭവ വികാസങ്ങളുമായി പ്രിയങ്ക

    ആ മുഖം

    ആ മുഖം

    • Share this:
      പ്രിയങ്ക നായരെ (Priyanka Nair) ഏക കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് പുരുഷോത്തമൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആ മുഖം' (Aa Mukham) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ രണ്ടാം തവണയാണ് ഒരു സ്ത്രീ കഥാപാത്രം മാത്രമുള്ള സിനിമ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

      നബീഹാ മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ രുദ്ര (നുഫൈസ് റഹ്മാൻ) നിർമ്മിക്കുന്ന 'ആ മുഖം' എന്ന ഈ ചിത്രം തമിഴിൽ 'ആഴം' എന്ന പേരിലായിരിക്കും റിലീസ് ചെയ്യുന്നത്.

      ഒരു പ്രത്യേക സാഹചര്യത്തിൽ ഉറ്റവരൊന്നും ഇല്ലാതെ ഒറ്റപ്പെട്ടു പോയ മീരയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവബഹുലവും വൈകാരികവുമായ മുഹൂർത്തങ്ങളാണ് ഒറ്റ കഥാപാത്രമുള്ള 'ആ മുഖം' എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.

      പ്രതാപ് പി. നായർ ഛായാഗ്രാഹണം നിർവഹിക്കുന്നു. ശ്യാം കെ. വാര്യരുടെ വരികൾക്ക് കൈതപ്രം ദീപാങ്കുരൻ സംഗീതം പകരുന്നു. സിത്താര കൃഷ്ണകുമാർ, ദീപാങ്കുരൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.

      പശ്ചാത്തല സംഗീതം- ദീപാങ്കുരൻ, എഡിറ്റർ- സോബിൻ കെ. സോമൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷാജി തിരുമല, കല- ഷിബു
      മച്ചേൽ, മേക്കപ്പ്- സുമ ജി., വസ്ത്രാലങ്കാരം- ആനു നോബി, സൗണ്ട് എഫക്ട്- രാജ് മാർത്താണ്ഡം, അസ്സോസിയേറ്റ് ഡയറക്ടർ- ജിജേഷ് ഭാസ്കർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശ്യാം പ്രേം, നൃത്തം- രാജേശ്വരി സുബ്രമണ്യം, ഐശ്വര്യ, ഡിസൈൻസ്- സുജിത് കടയ്ക്കൽ, സൗണ്ട് ഡിസൈൻ- ടി. കൃഷ്ണനുണ്ണി, സ്റ്റിൽസ്- സേതു അത്തിപ്പിള്ളിൽ, പി.ആർ.ഒ.- എ.എസ്. ദിനേശ്.




      Also read: ഇനി ഒരു മാസത്തെ കാത്തിരിപ്പ്; പ്രണവ് മോഹൻലാൽ ചിത്രം 'ഹൃദയം' റിലീസ് തീയതി പ്രഖ്യാപിച്ചു

      പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഹൃദയം' (Hridayam). വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തില്‍ പ്രണവ് മോഹൻലാല്‍ (Pranav Mohanlal) നായകനാകുന്നുവെന്നതാണ് ആകാംക്ഷയ്‍ക്ക് കാരണം. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ തരംഗമായിരുന്നു. ഇപ്പോഴിതാ 'ഹൃദയം' ചിത്രം തിയറ്ററുകളിലെത്തുന്ന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. 2022 ജനുവരി 21ന് സിനിമ തിയറ്ററുകളിലെത്തും.

      ''ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം, ഈ പോസ്റ്റർ ഇന്നു ഷെയർ ചെയ്യാൻ പറ്റുന്നതിൽ ഒരുപാടു സന്തോഷം. ഹൃദയം ജനുവരി 21-ന്!''- റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.

      പ്രണവിനെയും കല്യാണി പ്രിയദർശനെയും കൂടാതെ ദര്‍ശന, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവരും അഭിനയിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. അരുണ്‍ അലാട്ട് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
      Published by:user_57
      First published: