• HOME
  • »
  • NEWS
  • »
  • film
  • »
  • 'കാനല്‍ നീര്‍'; തമിഴില്‍ രണ്ടാം വരവിനൊരുങ്ങി പ്രിയങ്ക

'കാനല്‍ നീര്‍'; തമിഴില്‍ രണ്ടാം വരവിനൊരുങ്ങി പ്രിയങ്ക

ഏരീസ് പ്രൊഡക്ഷനില്‍ സോഹന്‍ റോയ് നിര്‍മിച്ച 'ജലം' സെപ്റ്റംബര്‍ രണ്ടാം വാരമാണ് 'കാനല്‍ നീര്‍' എന്ന പേരില്‍ തമിഴില്‍ റിലീസിനൊരുങ്ങുന്നത്.

  • Last Updated :
  • Share this:
    തമിഴ് സിനിമയില്‍ രണ്ടാം വരവിനൊരുങ്ങി പ്രിയങ്ക നായര്‍. 'വെയില്‍' എന്ന വസന്തബാലന്‍ ചിത്രത്തിലൂടെ തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയങ്ക. മലയാളത്തില്‍ ഏറെ ശ്രദ്ധേയമായ ജലം എന്ന സിനിമയുടെ തമിഴ് പതിപ്പായ 'കാനല്‍ നീര്‍' എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക രണ്ടാം വരവ് നടത്തുന്നത്.

    പ്രിയങ്ക 'ജല'ത്തില്‍ അവതരിപ്പിച്ച സീതലക്ഷ്മിയെന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. എം പദ്മകുമാര്‍ സംവിധാനം ചെയ്ത 'ജലം' നിരവധി ദേശീയ- അന്തര്‍ദേശിയ ചലച്ചിത്ര മേളകളിലും ശ്രദ്ധ നേടി. ഏരീസ് പ്രൊഡക്ഷനില്‍ സോഹന്‍ റോയ് നിര്‍മിച്ച 'ജലം' സെപ്റ്റംബര്‍ രണ്ടാം വാരമാണ് 'കാനല്‍ നീര്‍' എന്ന പേരില്‍ തമിഴില്‍ റിലീസിനൊരുങ്ങുന്നത്. എസ്. സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ഔസേപ്പച്ചന്‍ സംഗീതം നല്‍കി ഒരുക്കിയിരിക്കുന്ന ഈ ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വിനോദ് ഇല്ലംപള്ളിയാണ് .

    മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത 'വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ലീല എന്നീ സിനിമകളിലേതു പോലെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ജലത്തിലെ സേതുലക്ഷ്മിയെ പ്രിയങ്ക വിലയിരുത്തുന്നത്.

    രാജ ഗജിനി സംവിധാനം ചെയ്ത 'ഉട്രന്‍ ' ആണ് പ്രിയങ്കയുടെ റിലീസാകാനുള്ള മറ്റൊരു തമിഴ് ചിത്രം. ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തില്‍ കോളജ് അധ്യാപികയുടെ വേഷത്തിലാണ് പ്രിയങ്കയെത്തുന്നത്.

    Also Read മലയാളം വിളിച്ചു; പാട്ടുംപാടി ധനുഷ് വന്നു



     
    First published: