• HOME
 • »
 • NEWS
 • »
 • film
 • »
 • ഒരു സിനിമ, ഒരേയൊരു കഥാപാത്രമായി പ്രിയങ്ക നായർ; വ്യത്യസ്ത ചിത്രവുമായി അഭിലാഷ് പുരുഷോത്തമൻ

ഒരു സിനിമ, ഒരേയൊരു കഥാപാത്രമായി പ്രിയങ്ക നായർ; വ്യത്യസ്ത ചിത്രവുമായി അഭിലാഷ് പുരുഷോത്തമൻ

നവാഗതനായ അഭിലാഷ് പുരുഷോത്തമനാണ് സിനിമ സംവിധാനം ചെയ്തത്

പ്രിയങ്ക നായർ, അഭിലാഷ് പുരുഷോത്തമൻ

പ്രിയങ്ക നായർ, അഭിലാഷ് പുരുഷോത്തമൻ

 • Share this:
  മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ പ്രിയങ്ക നായർ, ഏക കഥാപാത്രമുള്ള പരീക്ഷണാത്മക ചിത്രത്തിൽ നായികയാവും. തിരുവനന്തപുരം സ്വദേശിയായ നവാഗതനായ അഭിലാഷ് പുരുഷോത്തമന്റെ ഇതുവരെ പേരിടാത്ത ഫീച്ചർ ഫിലിമിൽ ഉടനീളം പ്രിയങ്ക നായർ മാത്രമാണ് കഥാപാത്രമായിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്നും സിനിമാ സംവിധായകനായി മാറിയ വ്യക്തിയാണ് അഭിലാഷ്.

  നിത്യ മേനോൻ അഭിനയിച്ച 'പ്രാണ' എന്ന ചിത്രത്തിന് ശേഷം ഒരു സ്ത്രീ കഥാപാത്രത്തിന്റെ പിൻബലത്തിൽ പുറത്തിറങ്ങുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ഒറ്റ കഥാപാത്ര പരീക്ഷണമാണ് ഈ സിനിമ.

  ഈ സ്വഭാവത്തിലുള്ള സിനിമകൾ സാധാരണയായി ഹൊറർ, ത്രില്ലർ അല്ലെങ്കിൽ അതിജീവന സ്വഭാവമുള്ളവയാണ്. എന്നാൽ ഇവിടെ പൂർണമായും വ്യക്തിയുടെ മാനസിക സംഘർഷങ്ങളാണ് ഇതിവൃത്തം. മുഖ്യകഥാപാത്രം ആത്മഭാഷണത്തിലൂടെ തന്റെ മാനസികാവസ്ഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു എന്ന് സംവിധായകൻ അഭിലാഷ് പറയുന്നു. പാൻ-ഇന്ത്യൻ കാഴ്ചക്കാർക്കും ആകർഷകമായ രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളുടെ അനന്തരഫലങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ചിത്രമാണിത്.

  ഏതാനും ഹ്രസ്വചിത്രങ്ങളിൽ പ്രവർത്തിച്ച ചലച്ചിത്രാനുഭവമുള്ള സംവിധായകനാണ് അഭിലാഷ്. 'ദി ബെറ്റർ ഹാഫ്' എന്ന പേരിൽ അദ്ദേഹം തിരക്കഥയെഴുതിയ ഒരു ഹ്രസ്വചിത്രത്തിൽ പ്രിയങ്ക അഭിനയിച്ചിരുന്നു. ഏക കഥാപാത്രമുള്ള സിനിമ ചെയ്യാൻ പ്രേരണയായത് ഏതാനും വർഷങ്ങൾക്ക് മുമ്പ് ഐഎഫ്‌എഫ്‌ഐയിൽ പ്രദർശിപ്പിച്ച ആർ. പാർഥിബന്റെ 'ഒത്ത സെരുപ്പ് സൈസ് 7' എന്ന സിനിമയാണ്.

  തുടക്കത്തിൽ രണ്ടോ മൂന്നോ കഥാപാത്രങ്ങളായിരുന്നു മനസ്സിൽ. എന്നാൽ എന്തുകൊണ്ട് ഒരു കഥാപാത്രത്തിലും അതിൽ അഭിനയിക്കുന്ന അഭിനേതാവിന്റെ പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൂടാ എന്ന ചിന്തയിൽ നിന്നുമാണ് അഭിലാഷ് ഈ സിനിമ ഒരുക്കിയത്.  Also read: 'പത്തൊൻപതാം നൂറ്റാണ്ട്' സിനിമയ്ക്കായുള്ള സിജു വിത്സന്റെ കഠിനപ്രയത്നത്തെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ

  'പത്തൊൻപതാം നൂറ്റാണ്ട്' സിനിമയിലെ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വേഷം ചെയ്യാൻ കഠിനപ്രയത്നം ചെയ്തിരുന്നു നടൻ സിജു വിത്സൺ. 2020 ഓഗസ്റ്റ് മുതൽ 2021 ജനുവരി വരെ ഒട്ടേറെ പരിശീലനം നടത്തിയാണ് സിജു കഥാപാത്രത്തിനായി തയാറെടുത്തത്. ജിം വർക്ക്ഔട്ടിന് പുറമെ കളരിപ്പയറ്റ്, കുതിര സവാരി എന്നിവയും പരിശീലിച്ചു.

  സിജുവിന്റെ പ്രയത്നത്തെ സംവിധായകൻ വിനയൻ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചിരിക്കുകയാണ് ഇപ്പോൾ.

  'പത്തൊൻപതാം നൂറ്റാണ്ട്' എന്ന സിനിമയിലെ നായക കഥാപാത്രത്തിനു വേണ്ടി യുവ നടൻ സിജു വിൽസൺ ഒരുവർഷത്തോളമെടുത്ത് നടത്തിയ മേക്കോവറും, കളരി പരിശീലനവും ഒക്കെ കലയോടും സിനിമയോടും ഉള്ള സിജുവിൻെറ ഡെഡിക്കേഷൻ എത്രത്തോളമുണ്ടന്ന് വെളിവാക്കുന്നതാണ്. ഇന്നു നിലവിലുള്ള പല പ്രമുഖ യുവനടൻമാരോടും ഒപ്പം അവരുടെ ആരംഭകാല സിനിമാ ജീവിതത്തിൽ ഒന്നിച്ച് കുറേ ദുരം യാത്ര ചെയ്തിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ ഞാൻ പറയട്ടെ... ഈ അർപ്പണ മനോഭാവം കാത്തു സുക്ഷിച്ചാൽ ആർക്കു ലഭിച്ചതിലും ശോഭനമായ ഭാവി സിജുവിനെ തേടി എത്തും..ആശംസകൾ,' വിനയൻ കുറിച്ചു.
  Published by:user_57
  First published: