• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രിയങ്ക- നിക് വിവാഹം ഉടൻ

news18
Updated: July 30, 2018, 1:13 PM IST
പ്രിയങ്ക- നിക് വിവാഹം ഉടൻ
news18
Updated: July 30, 2018, 1:13 PM IST
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജൊനാസും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ഇരുവരും ഉടൻതന്നെ വിവാഹിതരാകുമെന്ന് പുതിയ വാർത്തകൾ. നിക്കിന്റെ 26ാം പിറന്നാളായ സെപ്തംബർ 16ന് ഇരുവരും വിവാഹിതരാകുമെന്നാണ് പുതിയ വാർത്തകൾ.

പ്രിയങ്കയുടെ 36ാം പിറന്നാൾ ദിനത്തിലാണ് ഇരുവരുടെയും വിവാഹം നിശ്ചയം കഴിഞ്ഞതെന്നാണ് പുറത്തുവന്ന വാർത്തകൾ. പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യം പ്രിയങ്കയോ നിക്കോ സമ്മതിച്ചിരുന്നില്ല. നിക്കിന്റെ തിരക്കുകൾ കാരണമാണ് പിറന്നാൾ പ്രിയങ്ക ന്യൂയോർക്കിൽ ആഘോഷിച്ചതെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ പുതിയ ചിത്രമായ ഭാരതിൽ നിന്ന് പ്രിയങ്ക പിന്മാറിയതായി ചിത്രത്തിന്റെ സംവിധായകൻ അറിയിച്ചിരുന്നു. പ്രത്യേക കാരണങ്ങളാൽ ചിത്രത്തിൽ നിന്ന് പ്രിയങ്ക പിന്മാറുകയാണെന്നാണ് സംവിധായകൻ അലി അബ്ബാസ് സഫർ പറഞ്ഞിരുന്നത്. എന്നാൽ വിവാഹ നിശ്ചയത്തെ തുടർന്നാണ് പിന്മാറുന്നതെന്ന് പ്രിയങ്ക പറഞ്ഞതായി സഹനിർമ്മാതാവ് നിഖിൽ നമിത് പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നിക്കും കണ്ടുമുട്ടിയത്. ഇതിനു പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്.
First published: July 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍