ഇന്റർഫേസ് /വാർത്ത /Film / No Way Out | 'അച്ഛന്റെ അഭിനയം കണ്ട് വിഷമിച്ച പെൺകുട്ടിയുടെ അഭിപ്രായം പോലും വെറുപ്പിൻ്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുന്ന ചിലർ': ബാദുഷ

No Way Out | 'അച്ഛന്റെ അഭിനയം കണ്ട് വിഷമിച്ച പെൺകുട്ടിയുടെ അഭിപ്രായം പോലും വെറുപ്പിൻ്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുന്ന ചിലർ': ബാദുഷ

പിഷാരടിയുടെ മകൾ, 'നോ വേ ഔട്ട്' പോസ്റ്റർ

പിഷാരടിയുടെ മകൾ, 'നോ വേ ഔട്ട്' പോസ്റ്റർ

സിനിമയെക്കുറിച്ചുള്ള രമേഷ് പിഷാരടിയുടെ മകളുടെ പ്രതികരണത്തെ വളച്ചൊടിക്കുന്നതിനെതിരെ നിർമ്മാതാവ് ബാദുഷ

  • Share this:

രമേഷ് പിഷാരടി (Ramesh Pisharody) നായകനായ സർവൈവൽ ത്രില്ലർ ചിത്രം 'നോ വേ ഔട്ട്' (No Way Out) അടുത്തിടെ റിലീസ് ആയിരുന്നു. താൻ കേന്ദ്രകഥാപാത്രമാവുന്ന സിനിമ റിലീസ് ദിവസം തന്നെ പിഷാരടി മകൾക്കൊപ്പം പോയി കണ്ടിരുന്നു. എന്നാൽ കുട്ടിയുടെ കമന്റ് സോഷ്യൽ മീഡിയ മുഴുവൻ ശ്രദ്ധ നേടുകയും ചെയ്തു.


സിനിമ ഇഷ്‌ടപ്പെട്ടില്ല എന്ന് കുട്ടി പറഞ്ഞതാണ് ഏവരും ഏറ്റുപിടിച്ചത്. സിനിമ കണ്ട് പുറത്തിറങ്ങിയ നേരം അഭിപ്രായം ചോദിയ്ക്കാൻ കൂടിയ നവമാധ്യമങ്ങളോടായിരുന്നു രമേഷ് പിഷാരടിയുടെ മകൾ പ്രതികരിച്ചത്. അച്ഛൻ അഭിനയിച്ച സീൻ കണ്ട് വിഷമം തോന്നിയാണ് മകൾ അങ്ങനെ പറഞ്ഞത്. അച്ഛനോട് ഇഷ്‌ടക്കൂടുതലുള്ള മോൾ ആണെന്നും, അതുകൊണ്ട് അച്ഛൻ വിഷമിക്കുന്നത് കണ്ടാൽ അവൾക്ക് പ്രയാസമാവുമെന്നും പിഷാരടിയും പറഞ്ഞു. എന്നാൽ ഇതിന് വളച്ചൊടിച്ച വ്യാഖ്യാനം നൽകുന്നവർക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നിർമ്മാതാവ് ബാദുഷ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകളിലേക്ക്:

"സ്വന്തം അച്ഛൻ സിനിമയിൽ അഭിനയിച്ച സീൻ കണ്ട് വിഷമിച്ച ഒരു പെൺകുട്ടി പറഞ്ഞ അഭിപ്രായത്തെ പോലും വെറുപ്പിൻ്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുകയാണ് ചിലർ. കുരുന്നുകളെ പോലും വെറുതെ വിടാൻ തയാറാകാതെ, ഇത്തരത്തിൽ വിദ്വേഷം വിളമ്പുന്ന അഭിനവ നവമാധ്യമ പുംഗവന്മാരെ പൂട്ടാൻ നാട്ടിൽ ഒരു നിയമവുമില്ലെന്നാണോ? നിങ്ങൾക്ക് സിനിമ ഇഷ്ടമായില്ലെങ്കിൽ വിമർശിച്ചോളൂ.., പോരായ്മകൾ ചൂണ്ടിക്കാണിച്ചോളൂ.. അത് വിശാലമായ മനസോടെ സ്വീകരിക്കാൻ ഒരു മടിയുമില്ല ശ്രീ രമേഷ് പിഷാരടിക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കും.

നല്ല അഭിപ്രായത്തോടെ മുന്നേറുന്ന ഒരു കൊച്ചു സിനിമയാണ് 'നോ വേ ഔട്ട്'. വളരെ കാലികമായ ഒരു വിഷയത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമ. 10 വയസുള്ള ഒരു പെൺകുട്ടി അവളുടെ അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാൻ നിങ്ങൾക്ക് ഒക്കെ പെൺമക്കൾ പിറന്നാലും സാധിക്കുമെന്ന് തോന്നുന്നില്ല. രമേഷിനും കുടുംബത്തിനും 'നോ വേ ഔട്ട്' എന്ന സിനിമയ്ക്കും എല്ലാവിധ പിന്തുണയും."

Summary: Producer Badusha has reacted to reports that presented a distorted version of a comment made by daughter of Ramesh Pisharody. The kid was surrounded by new media representatives after they came out of the movie theatre watching 'No Way Out'. The child reacted so innocently saying she did not like the movie, because she saw her dad suffer in it

First published:

Tags: No Way Out movie, Ramesh pisharody